കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപ്പിനിശ്ശേരി: ജന്തുക്കള്‍ ചാകുന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഡിസംബര്‍ 10 ഞായറാഴ്ച വനം വകുപ്പ് കസ്റഡിയിലെടുത്ത ജന്തുക്കളില്‍ ഒരു രാജവെമ്പാലയും മൂര്‍ഖന്‍ പാമ്പും രണ്ടു പക്ഷികളും ചത്തു.

ചാക്കില്‍ കെട്ടിയിട്ടിരിക്കുകയായിരുന്ന രാജവെമ്പാലയും മരക്കൂട്ടില്‍ അടച്ചിരുന്ന കന്യാസ്ത്രീകൊക്കും വര്‍ണ്ണക്കൊക്കുമാണ് ചത്തത്. ഇതിനു പുറമെ രണ്ടു നീര്‍ക്കേലികളും ചത്തിട്ടുണ്ട്.

കൂട്ടില്‍ കിടക്കുന്ന കൊക്കുകളും അരയന്നങ്ങളും ഏതു സമയവും ചാകാവുന്ന അവസ്ഥയിലാണ്. ജീവന്‍ അപകടത്തിലാവുമെന്നു കണ്ടതിനെ തുടര്‍ന്ന് ചാക്കില്‍ കെട്ടിവെച്ചിരുന്ന രണ്ടു രാജവെമ്പാലകളെ രാത്രി വൈകി മോചിപ്പിച്ചു.

കൂട്ടിനുള്ളില്‍ കഴിയുന്ന മൃഗങ്ങള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നുണ്ട്. കൂട്ടിനുള്ളിലെ ഭീതിജനകമായ അവസ്ഥയാണ് ഭക്ഷണത്തോടുള്ള വിരക്തിക്ക് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

മൃഗങ്ങള്‍ക്കെല്ലാം ഗ്ലൂക്കോസും ബി- കോംപ്ലക്സും കലര്‍ത്തിയ വെള്ളം നല്കുന്നുണ്ടെന്നും അവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും വനം വകുപ്പ് വെറ്ററിനറി ഓഫീസര്‍ ഇ.കെ.ഈശ്വരന്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളെ ഇതേ നിലയില്‍ കൂടുതല്‍ സമയം സൂക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X