കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂചലനം

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനം എറണാകുളത്തും ജില്ലയിലും ഭീതി പരത്തി. ചിലയിടങ്ങളില്‍ ഭൂമി വിണ്ടുകീറുകയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രാവിലെ 6.58ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മുഴക്കത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

കൊച്ചി നഗരത്തില്‍ കലൂര്‍, പാലാരിവട്ടം, കടവന്ത്ര, തോപ്പുംപടി എന്നിവിടങ്ങലിലും മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കണ്ണമാലി, പൂക്കാട്ടുപടി, നെടുമ്പാശേരി, കോതമംഗലം, നേര്യമംഗലം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളുലും വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടു. ചോറ്റാനിക്കരയില്‍ വീട് മേഞ്ഞിരുന്ന ഓടുകള്‍ താഴെ വീണു. അലമാരയില്‍ നിന്ന് പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം കേട്ടാണ് പലരും ഉറക്കമുണര്‍ന്നത്.

എറണാകുളം ബ്രോഡ്വേയില്‍ ഭൂചലനത്തെ തുടര്‍ന്ന് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ജ്യൂ സ്ട്രീറ്റില്‍ ആദം ഏജന്‍സീസ് എന്ന കടയുടെ മുന്‍വശം റോഡ് യോജിക്കുന്നിടത്ത് 15 അടിയോളം നീളത്തിലായിരുന്നു വിള്ളല്‍. ജ്യൂ സ്ട്രീറ്റിലെ തന്നെ മറ്റൊരു കടയുടെ പിന്‍ഭാഗം മതിലടക്കം ചരിഞ്ഞിട്ടുണ്ട്.

തേവരയില്‍ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം എന്‍.ആര്‍.പീറ്ററിന്റെ വസതിയില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വാഴക്കാലയില്‍ രണ്ട് വീടുകളുടെ ഭിത്തിയില്‍ വിള്ളല്‍ വീണു. വൈപ്പിന്‍ ദ്വീപിലെ ഓച്ചന്തുരുത്ത്, മാലിപ്പുറം എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂമിക്ക് വിറയല്‍ അനുഭവപ്പെട്ടു. ഭൂമികുലുക്കത്തെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി, ടെലഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി.

പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും 30 സെക്കന്റോളം ഭൂചലനം നീണ്ടുനിന്നു. മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിനും എസ്ബിടി കെട്ടിടത്തിനും വിള്ളല്‍ വീണു. കൂത്താട്ടുകുളം ഭാഗത്തും ഭൂചലനത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.

കളമശേരിയില്‍ വടകോട് സലാഹിയ മദ്രസയുടെ നാല് ചുവരുകള്‍ക്കും വിള്ളല്‍ വീണു. കൂത്താട്ടുകുളം ഭാഗത്തും ഭൂചലനത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കളമശേരിയില്‍ വടകോട് സലാഹിയ മദ്രസയുടെ നാല് ചുവരുകള്‍ക്കും വിള്ളല്‍ വീണു. ചങ്ങമ്പുഴ നഗറിലും വീടുകള്‍ക്ക് കുലുക്കമുണ്ടായി. കൈപ്പടമുകള്‍, വിടാക്കുഴ, കങ്ങരപ്പടി എന്നിവിടങ്ങളില്‍ ഭൂചലനം സാമാന്യം ശക്തമായിരുന്നു.

തൃപ്പൂണിത്തുറയില്‍ ഹുങ്കാരശബ്ദത്തോടെയായിരുന്നു ഭൂചലനം. ഭൂമികുലുക്കം ശക്തമായി അനുഭവപ്പെട്ട സ്ഥലങ്ങളില്‍ ജനങ്ങള്‍ വീട് വിട്ടോടി. ഒരു മിനിറ്റ് മുതല്‍ മൂന്ന് മിനിറ്റ് വരെ നീണ്ടുനിന്ന ഭൂചലനമാണ് ജില്ലയില്‍ ഉണ്ടായത്.

വൈദ്യുതോല്പാദന കേന്ദ്രങ്ങളായ ലോവര്‍ പെരിയാര്‍-ഇടമലയാര്‍ ഡാമുകളും ഭൂതത്താന്‍ കെട്ട് ജലസംഭരണിയും ഭൂചലനത്തിന്റെ പരിധിയില്‍ വന്നെങ്കിലും അപകടമുണ്ടായില്ല. ഭൂചലനത്തിന്റെ തോത് റിക്ടര്‍ സ്കെയിലില്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി സര്‍വകലാശാല മറൈന്‍ ജിയോളജി ആന്റ് ജിയോഫിസിക്സ് മേധാവി കെ.ടി.ദാമോദരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X