വൃക്കദാനത്തിന്റെ പേരില്‍ തട്ടിപ്പ്
കോയമ്പത്തൂര്‍: വൃക്കദാനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ലോബിയുടെ പ്രവര്‍ത്തനം കോയമ്പത്തൂരില്‍ ശക്തിപ്പെടുന്നു. കോയമ്പത്തൂരിലെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ലോബിയുടെ പ്രവര്‍ത്തനം.
വൃക്ക മാറ്റിവെക്കേണ്ട രോഗികളുമായി ബന്ധപ്പെടുന്ന ലോബി വന്‍തുകയാണ് ഇതിനായി വാങ്ങുന്നത്. ജീവിതത്തിന്റെ നിലനില്പിന്റെ പ്രശ്നമാകയാല്‍ ഇവര്‍ ചോദിക്കുന്ന തുക എത്ര ബുദ്ധിമുട്ടിയായാലും കൊടുക്കാന്‍ രോഗിയുടെ ബന്ധുക്കള്‍ തയാറാവുകയും ചെയ്യും.
വൃക്ക നല്കാന് തയ്യാറുള്ളവരെ കണ്ടെത്തി അവരില്‍ നിന്ന് വൃക്ക വാങ്ങുന്ന ലോബി അതിനേക്കാള്‍ വളരെ കൂടിയ തുകക്കാണ് വൃക്ക രോഗികള്‍ക്ക് വില്‍ക്കുന്നത്. വൃക്ക വാങ്ങുന്നയാള്‍ എത്ര തുക കൊടുത്താണ് ഇതു വാങ്ങുന്നതെന്ന് വൃക്ക നല്കാന് തയ്യാറാവുന്നവര്‍ അറിയുകയില്ല. രോഗികളാവട്ടെ ഇതിനു പിന്നില്‍ വന്തട്ടിപ്പുണ്ടെന്നറിയുകയാണെങ്കില് പോലും ഇടനിലക്കാര്‍ പറയുന്ന തുക കൊടുത്ത് വൃക്ക വാങ്ങുന്നു.
വൃക്ക ആവശ്യമുള്ള രോഗികളുടെ ലിസ്റ് ബന്ധപ്പെട്ട ആശുപത്രികളില്‍ നിന്നും ലോബി നേരത്തെ സംഘടിപ്പിക്കുന്നു. പിന്നീട് രോഗികളുമായി ബന്ധപ്പെട്ട് ഇവര്‍ തുക ഉറപ്പിക്കുന്നു.
ഇവരുടെ പ്രവര്‍ത്തനത്തിന് ചില ഡോക്ടര്‍മാരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.