കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: കൊച്ചി നഗരസഭ കക്ഷിചേരും

  • By Staff
Google Oneindia Malayalam News

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കൊച്ചി നഗരസഭയും കക്ഷിചേരും. അണക്കെട്ടിന്റെ ബലക്ഷയം കൊച്ചി നഗരത്തിലെയും സമീപജില്ലകളിലെയും ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണിത്.

സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനും കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമായ കെ. സുകുമാരനാണ് നഗരസഭയ്ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുക. കൊച്ചി മേയര്‍ സി.എം. ദിനേശ്മണി, ജസ്റിസ് കെ. സുകുമാരന്‍, നിയമസമീക്ഷ പത്രാധപര്‍ അഡ്വ. ഡി. ബിനു എന്നിവരുള്‍പ്പെട്ട സംഘം ഡിസംബര്‍ 20 ബുധനാഴ്ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു.

കേന്ദ്രവിദഗ്ധ സമിതിയംഗം എം.കെ. പരമേശ്വരന്‍ നായര്‍, ഇടുക്കി അണക്കെട്ട് പ്രൊജക്ട് എഞ്ചിനീയര്‍ കെ.ആര്‍. ഗോപാലകൃഷ്ണന്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് സൂപ്രണ്ട് സുന്ദര്‍രാജ എന്നിവരുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു. ഈയിടെയുണ്ടായ ഭൂചലനമാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനും കേസില്‍ കക്ഷി ചേരാനും നഗരസഭയെ പ്രേരിപ്പിച്ചത്.

ഭൂചലനത്തെത്തുടര്‍ന്ന് അണക്കെട്ടില്‍ പ്രത്യക്ഷമായിട്ടുള്ള വിള്ളലുകള്‍ ആശങ്കാജനകമാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് ഈ നിലയില്‍ അണക്കെട്ട് ഭീഷണി ഉയര്‍ത്തും. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നഗരസഭ നിര്‍ബന്ധിതമായത് ഇതുകൊണ്ടാണെന്ന് മേയര്‍ പറഞ്ഞു.

അണക്കെട്ട് തകരുകയാണെങ്കില്‍ ആദ്യം ബാധിക്കുക സമുദ്രനിരപ്പിന് താഴെ കിടക്കുന്ന കൊച്ചിനഗരത്തെയാണ്. വെള്ളപ്പാച്ചിലില്‍ നഗരം മുങ്ങും. കേരളത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടിലെ ജലം തമിഴ്നാട് കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X