കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ബി സി ക്വിസില്‍ പ്രതിഭാ പട്ടം മലയാളി യുവതിക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: പൊതുവിജ്ഞാന പ്രശ്നോത്തരിയായ ബി ബി സി മാസ്റ്റര്‍മൈന്‍ഡില്‍ മലയാളി യുവതിക്കു പ്രതിഭാ പട്ടം. തലശേരി സ്വദേശിനിയായ പ്രിയംവദയാണ് ഈ പരിപാടിയില്‍ നിരവധി മിടുക്കന്മാരെയും മിടുക്കികളെയും പിന്തള്ളി ജേതാവായത്.

പൊതുവിജ്ഞാന പ്രശ്നോത്തരി പരിപാടികളുടെ മാസ്റ്റര്‍ എന്ന നിലയില്‍ ലോകമെമ്പാടും അറിയപ്പെടുന്ന പരിപാടിയാണ് ബിബി സി മാസ്റ്റര്‍മൈന്‍ഡ് . കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രശസ്ത ക്വിസ്മാസ്റ്റര്‍ സിദ്ധാര്‍ത്ഥ ബസുവാണ് പരിപാടിയുടെ അവതാരകന്‍.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് അപേക്ഷകര്‍ക്ക് പ്രാഥമിക ടെസ്റ്റ് നടത്തി അതില്‍ നിന്നും തിരഞ്ഞെടുത്ത 64 പേരെയാണ് ടി വി റൗണ്ടുകളിലേയ്ക്ക് പരിഗണിച്ചത്. 16 പ്രാഥമിക റൗണ്ടുകള്‍ക്കും നാലു സെമിഫൈനലുകള്‍ക്കും ശേഷമായിരുന്നു ഫൈനല്‍. കഴിഞ്ഞയാഴ്ച ജോധ്പൂരില്‍ വച്ചായിരുന്നു ഫൈനല്‍.

പ്രിയംവദയ്ക്കൊപ്പം മൂന്ന് പുരുഷന്മാരായിരുന്നു ഫൈനലില്‍. ഒടുവില്‍ സിദ്ധാര്‍ത്ഥ ബസുവിന്റെ ചോദ്യശരങ്ങളെ അതിജീവിച്ച് പ്രിയംവദ പ്രതിഭാപട്ടം സ്വന്തമാക്കുകയായിരുന്നു.

സംഗീതവും സിനിമയുമാണ് പ്രിയംവദയുടെ ഇഷ്ടവിഷയങ്ങള്‍. ക്വിസ്പരിപാടിയുടെ പ്രാഥമിക വേളയില്‍ മാത്രമായി പ്രിയംവദ തിരഞ്ഞെടുത്ത ഇഷ്ടവിഷയത്തിനുമുണ്ട് പ്രത്യേകത. രാജാ രവിവര്‍മ്മയായിരുന്നു ഇവരുടെ ഇഷ്ടവിഷയം.

തലശേരിയിലാണ് ജനിച്ചതെങ്കിലും പ്രിയംവദ പഠിച്ചതും വളര്‍ന്നതുമെല്ലാം ദില്ലിയിലാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് എം. എ, എം ഫില്‍ ബിരുദങ്ങള്‍ നേടി. ഇപ്പോള്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ കണ്ടന്റ് വിഭാഗത്തില്‍ വെബ് എഡിറ്ററായി ജോലി ചെയ്യുന്നു.

തലശേരി കാലാണ്ടി ഇടവാളം കുടുംബാഗമാണ് പ്രിയംവദ. മാതാപിതാക്കള്‍ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

ബി ബി സി പരിപാടിയുടെ ഫൈനലില്‍ പ്രിയംവദയോടൊപ്പം മറ്റൊരു മലയാളി കൂടിയുണ്ടായിരുന്നു. മുന്‍ കണ്ണൂര്‍ ജില്ലാ കളക്ടറും ഇപ്പോള്‍ കേന്ദ്ര ആരോഗ്യവകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയുമായ കൂത്തു പറമ്പ് സ്വദേശി മനോജ്കുമാര്‍. ദില്ലി സ്വദേശികളായ ജെയ്സണ്‍ ഡെ , അലി ഇമ്രാന്‍ എന്നിവരായിരുന്നു മറ്റു ഫൈനലിസ്റ്റുകള്‍.

മാസ്റ്റര്‍മൈന്‍ഡ് ഇന്ത്യ 2000 മത്സരത്തിന്റെ ഫൈനല്‍ ഡിസംബര്‍ 25 തിങ്കളാഴ്ച രാത്രി പത്തു മണിക്കു ബി ബി സി സംപ്രേക്ഷണം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X