കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സമിതിയില്‍ അഞ്ചുപുതിയ രാജ്യങ്ങള്‍

  • By Staff
Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: സിംഗപ്പൂര്‍,മൗറീഷ്യസ്,കൊളംബിയ,അയര്‍ലന്റ്,നോര്‍വേ എന്നീ അഞ്ചു രാജ്യങ്ങള്‍ ഐക്യരാഷ്ട്രസമിതിയിലെ(യുഎന്‍) പുതിയ അംഗങ്ങളായി.

ജനവരി ഒന്ന് തിങ്കളാഴ്ച മുതല്‍ രണ്ടുവര്‍ഷത്തേക്ക് താല്ക്കാലിക അംഗത്വമാണ് ഈ രാജ്യങ്ങള്‍ക്ക് ലഭിക്കുക.മലേഷ്യ,നമീബിയ,അര്‍ജന്റീന,നെതര്‍ലാന്റ്സ്,കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പകരമായാണ് ഈ പുതിയ രാജ്യങ്ങള്‍ക്ക് അംഗത്വം ലഭിക്കുക.

അധ്യക്ഷപദവി ഇക്കുറി സിംഗപ്പൂരിനായിരിക്കും .കഴിഞ്ഞ വര്‍ഷം റഷ്യക്കായിരുന്നു.ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ വര്‍ഷംതോറും അധ്യക്ഷപദവി മാറിക്കൊണ്ടിരിക്കും.ഇപ്പോള്‍ യുഎസ്,ബ്രിട്ടന്‍,റഷ്യ,ഫ്രാന്‍സ്,ചൈന(എല്ലാവരും സ്ഥിരാംഗങ്ങള്‍)ബംഗ്ലാദേശ്,ജമൈക്ക,മാലി,ടുണീഷ്യ,ഉക്രെയ്ന്‍,മൗറീഷ്യസ്,കൊളംബിയ,സിംഗപ്പൂര്‍,അയര്‍ലന്റ് ,നോര്‍വേ എന്നിവയാണ് ഇപ്പോള്‍ ഐക്യരാഷ്ട്രസമിതിയിലെ അംഗരാഷ്ടങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X