കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യ റഷ്യയിലേക്ക് തേയില കയറ്റുമതി ചെയ്യുന്നു
കല്‍ക്കത്ത: ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ടണ്‍ തേയില ഈ വര്‍ഷം റഷ്യയിലേക്ക് കയറ്റുമതി ചെയ്യും.
ഒരു ലക്ഷം ടണ്‍ തേയില ഇറക്കുമതി ചെയ്യാമെന്ന് റഷ്യ അവിടം സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് ഉറപ്പു നല്‍കിയതായി ടീ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഈ തീരുമാനത്തോടെ തേയില വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.
2001 മാര്‍ച്ചിനകം തന്നെ അര ലക്ഷം ടണ്‍ തേയില റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
കാര്‍ഷിക വിഭാഗം ജോയിന്റ് സെക്രട്ടറി ബി.കെ.ചൗഹാന്, ടീ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്മാന് ബി.ബാനര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ സന്ദര്‍ശിച്ചത്.