പ്രധാനമന്ത്രി വിദേശത്തേക്ക്
ദില്ലി: കാല്‍മുട്ടിലെ ശസ്ത്രക്രിയക്കു ശേഷമുള്ള ആദ്യ വിദേശയാത്രയ്ക്കു പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ജനവരി ഏഴ് ഞായറാഴ്ച പുറപ്പെടും.
ഇന്ത്യ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഫിബ്രവരിയില്‍ അദ്ദേഹം ജപ്പാന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പര്യടനം.
ജനവരി ഏഴിന് രാവിലെ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിക്കു പോകുന്ന വാജ്പേയി ജനവരി പത്ത് ബുധനാഴ്ച വരെ അവിടെ തങ്ങും. പിന്നീട് അദ്ദേഹം ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കു പോകും. അവിടെ നിന്ന് ജനവരി 12 വെള്ളിയാഴ്ച ബാലിദ്വീപ് കൂടി സന്ദര്‍ശിച്ച ശേഷം അദ്ദേഹം ജനവരി 14 ഞായറാഴ്ച ദില്ലിയില്‍ തിരിച്ചെത്തും.
പതിനാലു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്തൊനേഷ്യ സന്ദര്‍ശിക്കുന്നത്. രാജീവ് ഗാന്ധിയാണ് ഇതിനു മുമ്പ് അവസാനമായി ഇവിടം സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.












Click it and Unblock the Notifications