കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുദ്യോഗസ്ഥര്‍ കൂട്ടത്തോടെ സ്വയം വിരമിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: വോളന്ററി റിട്ടയര്‍മെന്റ് സ്കീം (വിആര്‍എസ്) പ്രകാരം ബാങ്കുദ്യോഗസ്ഥര്‍ കൂട്ടത്തോടെ വിരമിക്കുന്നത് ബാങ്കുകളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനായി കൊണ്ടു വന്ന വിആര്‍എസ് ഇപ്പോള്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. കഴിവുള്ളവരും പരിചയസമ്പന്നരുമായ മാനേജര്‍മാരും ക്ലാര്‍ക്കുമാരും പിരിഞ്ഞുപോകുന്നത് പല ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയാണ്.

വിആര്‍എസിലൂടെ പിരിഞ്ഞുപോകുന്നത് കൂടുതലും ഓഫീസര്‍മാരാണ്. പ്രവര്‍ത്തനത്തിലെ നിരാശയും അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റങ്ങളും ജോലിയിലുള്ളസമ്മര്‍ദ്ദവും അനാവശ്യമായ കുറ്റപത്രങ്ങളുമാണ് ഓഫീസര്‍മാര്‍ കൂട്ടത്തോടെ വിആര്‍എസ് എടുക്കാന്‍ കാരണമെന്ന് ചില ബാങ്കുദ്യോഗസ്ഥര്‍ പറയുന്നു.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കേരളത്തിലെ 520 ഓഫീസര്‍മാരില്‍ 189 പേരും വിആര്‍എസിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇതില്‍ 50 ബ്രാഞ്ച് മാനേജര്‍മാരും ഉള്‍പ്പെടുന്നു. 1500 പേരടങ്ങുന്ന മറ്റ് വിഭാഗങ്ങളില്‍ നിന്ന് 268 പേരും വിആര്‍എസിന് അപേക്ഷിച്ചിട്ടുണ്ട്.

യൂണിയന്‍ ബാങ്കിന്റെ ബിനാനിപുരം, കുഴല്‍മന്ദം, തലശ്ശേരി, പോത്താനിക്കാട്, ആനക്കര ശാഖകളിലെ എല്ലാ ഓഫീസര്‍മാരും വിആര്‍എസ് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ ബാങ്കിലുള്ള 510 ഓഫീസര്‍മാരില്‍ 130 പേരാണ് വിആര്‍എസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിലെ 179 ഓഫീസര്‍മാരില്‍ 51 പേര്‍ വിആര്‍എസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

വിആര്‍എസ് പ്രകാരം പിരിഞ്ഞുപോകുന്ന മുതിര്‍ന്ന ഒരു ഓഫീസര്‍ക്ക് എട്ട് മുതല്‍ 10 ലക്ഷം രൂപ വരെ കിട്ടുമെന്ന് ബാങ്ക് യൂണിയന്‍ വൃത്തങ്ങള്‍ പറയുന്നു. ബാങ്ക് യൂണിയനുകളെ തകര്‍ക്കാനാണ് വിആര്‍എസ് ഏര്‍പ്പെടുത്തിയതെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. കഴിവുള്ള ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നത് ബാങ്കുകള്‍ക്ക് വന്‍ തിരിച്ചടിയാവുമെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X