കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നിതീഷിന്റെ രാജി പ്രധാനമന്ത്രി തള്ളി
ദില്ലി: കേന്ദ്ര കൃഷി മന്ത്രി നിതീഷ്കുമാറിന്റെ രാജി പ്രധാനമന്ത്രി വാജ്പേയി തള്ളി. ജനവരി ആറ് ശനിയാഴ്ച രാത്രിയാണ് വാജ്പേയി രാജി നിരാകരിച്ചത്.
നിതീഷിന്റെ രാജി സമതാ പാര്‍ട്ടി നേതാവായ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാന്‍ നിതീഷ്കുമാറിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അറിയുന്നു.
സമതാ പാര്‍ട്ടിയുടെ ഇരുപക്ഷങ്ങളെയും അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഐക്യജനതാദളുമായി ലയിക്കുന്നതിനെ ചൊല്ലിയുള്ള ഭിന്നതയാണ് സമതയെ പിളര്‍ത്തിയത്. നിതീഷ്കുമാറുമായും വിമത നേതാവ് രഘുനാഥ് ഝായുമായും ജനവരി ആറിന് ഫെര്‍ണാണ്ടസ് നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.