കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ ഭംഗിയില്‍ മയങ്ങി...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ അതിരുകള്‍ ഭരണപരമായി രൂപീകരിക്കപ്പെട്ടവയല്ല. അത് തികച്ചു പ്രകൃതിദത്തമാണ്. മനോഹരം ഇവിടത്തെ പ്രകൃതി!! ഇവിടത്തെ ആളുകളും...- പറയുന്നത് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ജാക്ക് ലാങ്.

കഴിഞ്ഞയാഴ്ച കേരളത്തില്‍ ഒഴിവുകാലം ചെലവഴിക്കാനെത്തിയ പ്രമുഖന്‍ പ്രധാനമന്ത്രി വാജ്പേയി മാത്രമായിരുന്നില്ല. ഫ്രാന്‍സിന്റെ വിദ്യാഭ്യാസ മന്ത്രി ജാക്ക് ലാങ് ഭാര്യ മോണിക്കയോടും നടിയായ മകള്‍ വലേറിയോടുമൊപ്പം ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ കേരളത്തിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം പാരീസ് സന്ദര്‍ശിച്ച സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ നല്കിയ ക്ഷണമനുസരിച്ചാണ് ലാങ് കുടുംബസമേതം കേരളത്തിലെത്തിയത്. ക്രിസ്മസിന്റെ തലേന്ന് തിരുവനന്തപുരത്തെത്തിയ അവര്‍ അഞ്ചു ദിവസം ഇവിടെയും നാലു ദിവസം കൊച്ചിയിലും ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

സംസ്ഥാന അതിഥിയായാണ് ജാക്ക് ലാങ് കേരളത്തിലെത്തിയത്. കേരളത്തിലെ തന്റെ താമസത്തിനിടയില്‍ ഇവിടത്തെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി താല്പര്യം കാട്ടി. അദ്ദേഹം കൂടിക്കാഴ്ച നടത്തിയവരില്‍ വിഖ്യാത ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍.കരുണും ഉള്‍പ്പെടുന്നു.

എന്നാല്‍ ലാങിനെ ഏറ്റവും അധികം ആകര്‍ഷിച്ചത് കേരളത്തിലെ സ്ത്രീകളുടെ സൗന്ദര്യമാണ്. ഇവിടത്തെ സ്ത്രീകള്‍ അതീവ സൗന്ദര്യം ഉള്ളവരാണ്. മാന്യമായ വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നവരും. ഞാനൊരു ചലച്ചിത്രകാരനായിരുന്നെങ്കില്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് ചലച്ചിത്രം നിര്‍മ്മിക്കുമായിരുന്നു.- അദ്ദേഹം പറഞ്ഞു.

ഏറെക്കാലം ഫ്രാന്‍സിലെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന ജാക്ക് ലാങ് കേരളീയ കലകളായ കഥകളിയും കൂടിയാട്ടവും അവിടെ പ്രചരിപ്പിക്കുന്നതിന് ഒട്ടേറെ സഹായിച്ച വ്യക്തിയാണ്.

കേരളവും ഫ്രാന്‍സിലെ ചില സംഘടനകളുമായി വിനോദസഞ്ചാര മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനവും കേരളത്തെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങളും ചര്‍ച്ചകളുടെ വിജയത്തിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ടൂറിസം ഡയറക്ടര്‍ ഡോ.വി.വേണു ഇന്ത്യാഇന്‍ഫോയോടു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X