കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കേയിന്ത്യയാകെ അതിശൈത്യം പടരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി:വടക്കേയിന്ത്യയാകെ പതിവില്ലാത്ത വിധം കനത്ത ശൈത്യം പടരുന്നു.

മിക്ക സംസ്ഥാനങ്ങളിലും ജനജീവിതത്തിന്റെ താളം തെറ്റിക്കും വിധം അത്രയ്ക്ക് രൂക്ഷമായ ശൈത്യമാണ് അനുഭവപ്പെടുന്നത്.ഈ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ മാര്‍ഗ്ഗമൊന്നുമില്ലെന്നും വരും ദിവസങ്ങളിലും ശക്തികൂടിയ തണുത്ത കാറ്റും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

മഞ്ഞും കടുത്ത തണുപ്പും ജമ്മുകാശ്മീരിലെ ജനജീവിതം സ്തംഭിച്ചു.കനത്ത മൂടല്‍മഞ്ഞ് ജമ്മു പ്രദേശത്തെ തീവണ്ടി സര്‍വീസുകളെ ബാധിച്ചു.പല തീവണ്ടികളും റദ്ദാക്കി.ചില തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയോടുകയാണ്.

കഴിഞ്ഞ 56 വര്‍ഷത്തിനിടയില്‍ ഏറ്റവും കടുത്ത തണുപ്പാണ് കാശ്മീരില്‍ -0.4 ഡിഗ്രി .കശ്മീരിലെ ശരാശരി ഊഷ്മാവിനേക്കാള്‍ 6.2 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് ഇപ്പോഴുള്ളത്.അതേ സമയം കശ്മീരില്‍ പതിവുള്ള മഞ്ഞുവീഴ്ച ഇതുവരെയും തുടങ്ങിയിട്ടില്ല.ലഡാക്കിലെ ലേയില്‍ -10 മുതല്‍ -15 ഡിഗ്രി വരെയാണ് അനുഭവപ്പെടുന്നത്.

ഇത് അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തെയും വിളകളെയും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഹരിയാനയിലെ നാര്‍നോളില്‍ 0.5 ഡിഗ്രിയാണ് ഇപ്പോള്‍.തണുത്ത കാറ്റ് ഇവിടങ്ങളില്‍ ശക്തമായി വീശുന്നു.കനത്ത മൂടല്‍മഞ്ഞ് കാരണം റെയില്‍-റോഡ് ഗതാഗതം താറുമാറായി.

ഹിമാചല്‍ പ്രദേശില്‍ പതിവുള്ളതിനേക്കാള്‍ എട്ടുഡിഗ്രിവരെ താഴ്ന്നിരിക്കുകയാണ് അന്തരീക്ഷോഷ്മാവ്.ഹിമാചല്‍ പ്രദേശിലെ ഗോത്രവര്‍ഗ്ഗമേഖലയില്‍ പതിവുള്ളതിനേക്കാള്‍ 10മുതല്‍ 15 ഡിഗ്രി വരെ അന്തരീക്ഷോഷ്മാവ് കുറഞ്ഞുകാണപ്പെടുന്നു.ഈ അതിശൈത്യത്തില്‍ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമൊന്നുമില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

മാത്രമല്ല പഞ്ചാബ്,ഹരിയാന,ചണ്ഡീഗഡ് ,ദില്ലി എന്നിവിടങ്ങളില്‍ 48 മണിക്കൂറിനകം തണുപ്പേറിയ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു.ഇന്ത്യയുടെ വടക്കന്‍ മേഖലയില്‍ തീവണ്ടികള്‍ വൈകിയോടുകയാണ്.

തലസ്ഥാനത്തേക്കുള്ള തീവണ്ടിസര്‍വീസും കാര്യക്ഷമമല്ല.ദില്ലിയില്‍ നിന്നും ചണ്ഡീഗഢിലേക്കുള്ള ജെറ്റ് എയര്‍വേയ്സിന്റെ വിമാനം മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്.രാജസ്ഥാനില്‍ ചുഡു പ്രദേശത്താണ് രണ്ട് ഡിഗ്രിയാണ് താപനില.അതേ സമയം ജയ്പൂരിലും ബിക്കാനറിലും ഒരു ഡിഗ്രിയാണ് ഊഷ്മാവ്.

ഹില്‍ സ്റേഷനായ മൗണ്ട് അബുവില്‍ മൂന്നു ഡിഗ്രിയാണ് താപനില.മഹാ കുംഭമേള നടക്കുന്ന അലഹബാദിലും മറ്റും മൂന്നു ഡിഗ്രിയാണ് താപനിലയെങ്കിലും ഇത് വകവയ്ക്കാതെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ തീവണ്ടിയിറങ്ങുന്നു.

ത്രിപുര,മധ്യപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ തണുപ്പനുഭവപ്പെടുന്നുണ്ട്.കേരളത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍,തമിഴ്നാട,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴയുണ്ട്. ജാര്‍ഖണ്ഡ് ,ബിഹാര്‍,ഉത്തര്‍പ്രദേശ,ഹരിയാന,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പതിവുള്ളതിനേക്കാള്‍ കടുത്ത തണുപ്പനുഭവപ്പെടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X