കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ കൊലപാതകങ്ങളുടെ നാടാവുന്നു

  • By Staff
Google Oneindia Malayalam News

ആലുവ: കൊലപാതകങ്ങളും ദുരൂഹമരണങ്ങളും ആലുവാനഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുന്ന നഗരം എന്ന കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്താന്‍ ആലുവായ്ക്ക് ഇനി അധികനാള്‍ വേണ്ടി വരില്ല.

മൂന്ന് മാസത്തിനുള്ളില്‍ എട്ട് കൊലപാതകങ്ങളാണ് നഗരത്തില്‍ നടന്നത്. ഏറ്റവും ഒടുവില്‍ നടന്നത് കേരളത്തെ മുഴുവന്‍ ഞെട്ടിച്ച അഗസ്റിന്റെയും കുടുംബത്തിന്റെയും കൊലപാതകമായിരുന്നു.

അശോകപുരം ബഷീര്‍ വെട്ടും കുത്തുമേറ്റ് മരിച്ചത് രണ്ട് മാസം മുമ്പാണ്. ഇയാളുടെ മൃതദേഹം റെയില്‍വെ സ്റേഷന് സമീപമാണ് കണ്ടെത്തിയത്. നഗരത്തിലെ ബാറിന് മുമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായിരുന്നു അശോകന്റെ കൊലപാതകം. ഈ കേസിലെ പ്രതികളെ ഇത് വരെ പിടികൂടാനായിട്ടില്ല.

അശോകന്‍ വധത്തിന് തൊട്ടടുത്ത ദിവസം പലിശ ഇടപാടുകാരനായ അയ്യപ്പന്‍ ആലുവ മംഗലപ്പുഴ പാലത്തിന് സമീപം വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും വളര്‍ന്നുവരുന്ന ആലുവാനഗരത്തില്‍ 20 രൂപ കൊടുക്കാത്തതിന്റെ പേരില്‍ ഒരു യുവാവിനെ കുത്തിക്കൊന്നു. മയക്ക്മരുന്ന് സംഘവുമായി ബന്ധമുള്ള ഒരാളായിരുന്നു കൊലപാതകി.

ഏകദേശം ആറ് മാസം മുമ്പായിരുന്നു ഹൈക്കോടതി ജഡ്ജിയാവാനിരുന്ന ജസ്റിസ് എം.ആര്‍.പരമേശ്വരന്റെ മൃതദേഹം ആലുവാപ്പുഴയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണിതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പരമേശ്വരന്‍ ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ആര്‍ക്കും കണ്ടെത്താനായിട്ടില്ല.

ആലുവാപ്പുഴയിലും റെയില്‍വെ ട്രാക്കിലും ജഡങ്ങള്‍ കാണപ്പെടുന്നതും ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുകയാണ്. പലതും ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X