കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: ലോകരാഷ്ട്രങ്ങളുടെ സഹായവാഗ്ദാനം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഭൂചലനബാധിത പ്രദേശങ്ങളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹാവാഗ്ദാനം പ്രവഹിക്കുന്നു.

ഭൂചലനത്തെത്തുടര്‍ന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അനുശോചിച്ചു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കയച്ച സന്ദേശത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഗുജറാത്ത് സര്‍ക്കാരിനെയും അന്നന്‍ തന്റെ അനുശോചനം അറിയിച്ചിട്ടുണ്ട്.

സഭയുടെ ജീവകാരുണ്യപ്രവര്‍ത്തക സംഘത്തില്‍ പെട്ട അഞ്ചു പേര്‍ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യയിലുണ്ടായ ഭൂചലനത്തിന്റെ വ്യാപ്തി നിര്‍ണ്ണയിച്ച് നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. ജനവരി 28 ഞായറാഴ്ചയോടെ സംഘം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ സഭ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്നും സഭയുടെ വക്താവ് ഫ്രെഡ് എക്കാര്‍ഡ് പറഞ്ഞു.

പാകിസ്ഥാന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷാറഫും ഇന്ത്യയെ അനുശോചനം അറിയിച്ചു. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതിലും നാശനഷ്ടങ്ങള്‍ വന്നതിലും എനിക്ക് അതിയായ ദുഃഖമുണ്ട്. പാകിസ്ഥാന്‍ സര്‍ക്കാരും ജനങ്ങളും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെയും ഇന്ത്യയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു - മുഷാറഫ് പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.

ദുരന്തത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു. ബുഷും അനുശോചനം രേഖപ്പെടുത്തി. ഭൂചലനത്തിന് ഇരയായവര്‍ക്കു വേണ്ടി കാനഡ 66,000 അമേരിക്കന്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെയും സര്‍ക്കാരിനെയും കാനഡ പ്രധാനമന്ത്രി ജീന്‍ ഷ്രെട്ടീന്‍ തന്റെ അനുശോചനം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X