കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പതിലധികം മലയാളികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

അഹമദാബാദ്: ഗുജറാത്തിലുണ്ടായ ഭൂചലനത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം അമ്പതിലധികം വരുമെന്ന് സൂചന. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല.

കെട്ടിടത്തിനടിയില്‍ പെട്ടവരെയും കാണാതായവരെയും കുറിച്ചും വ്യക്തമായ വിവരമില്ല. നാട്ടിലുള്ള ബന്ധുക്കള്‍ നല്‍കുന്ന വിവരം മാത്രമാണ് ദുരന്തത്തില്‍ പെട്ടിട്ടുള്ള മലയാളികളുടെ കണക്കെടുക്കാന്‍ ഇപ്പോഴുള്ള മാര്‍ഗം.

മാവേലിക്കര അറുനൂറ്റിമംഗലം കളിക്കേടത്ത് അനിതാവര്‍ഗീസ് (27) ഭൂചലനത്തില്‍ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. അനിതയുടെ ബംഗാളിയായ ഭര്‍ത്താവ് നവജിത് റോയി (32) അഞ്ചുമാസം പ്രായമുള്ള മകള്‍ നമ്മിയ എന്നിവരും മരണമടഞ്ഞിട്ടുണ്ട്. മരണമടഞ്ഞ ദമ്പതികള്‍ സ്റാര്‍ ടിവിയില്‍ ഉദ്യോഗസ്ഥരായിരുന്നു.

തൃശൂര്‍ ജില്ലയിലെ എറവ് ആറാംകടവ് കരുവള്ള ഭാസ്കരന്‍ നായരുടെ ഭാര്യ ലീല (50), മകന്‍ ബിജു (30), മറ്റൊരു മകനായ ശരത് ചന്ദ്ര മോഹനന്റെ ഭാര്യ ഉഷ (30), ഉഷയുടെ മകന്‍ അജിത്ത്, മരണമടഞ്ഞ ലീലയുടെ സഹോദരി പുത്രനായ വാസു (35) എന്നിവര്‍ ഭൂചലനത്തില്‍ മരണമടഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കൃഷ്ണഭവനില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (26) ലുണ്ടായ ഭൂചലനത്തില്‍ മരണമടഞ്ഞു. ലെ വ്യോമസേനാ കേന്ദ്രത്തില്‍ നാലാം ഗ്രേഡ് ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന്‍ നായരുടെ ഗര്‍ഭിണിയായ ഭാര്യ ഭുജില്‍ ടെന്റില്‍ കഴിയുകയാണ്.

ഇനിയും ഭൂചലനമുണ്ടാകാനിടയുണ്ടെന്നതിനാല്‍ മലയാളികള്‍ കിട്ടിയ ട്രെയിനുകളില്‍ നാട്ടിലേക്ക് പ്രവഹിക്കുകയാണ്. പല സംസ്ഥാനങ്ങളിലേക്കും ഗുജറാത്തില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഇല്ലാത്തത് മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ജനവരി 29 തിങ്കളാഴ്ച അഹമദാബാദില്‍ നിന്നും രാജ്കോട്ട്-കൊച്ചി ട്രെയിനില്‍ കയറുവാന്‍ വന്‍ തിരക്കായിരുന്നു.ബര്‍ത്തും സീറ്റുമില്ലെങ്കിലും ടിക്കറ്റെടുത്തവരെ മുഴുവന്‍ ട്രെയിനില്‍ കയറാന്‍ റെയില്‍വെ അധികൃതര്‍ അനുവദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X