കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ കാലില്‍ ആര്‍എസ്എസ് എന്നു വരഞ്ഞു

  • By Staff
Google Oneindia Malayalam News

മട്ടന്നൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി കാലില്‍ ആര്‍എസ്എസ് എന്നു കോറിവരഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കവിടിശ്ശേരി യൂണിറ്റ് പ്രസിഡണ്ടും ഡിവൈഎഫ്ഐ ആമയില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ കൊടോളിപ്രം ചക്കോലകണ്ടി ബിന്ദു (23)വിനാണ് ഈ ദുര്‍വിധി.

കാല്‍മുട്ടിനു താഴെ കോറിവരഞ്ഞ അവസ്ഥയില്‍ ബിന്ദുവിനെ മട്ടന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫിബ്രവരി 16 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സന്ധ്യയ്ക്ക് ആമേരിവയലിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി പറിച്ചുവരുമ്പോള്‍ ഇടവഴിയിലെ കരിങ്കല്‍ ക്വാറിക്കടുത്ത് വെച്ച് തന്നെ രണ്ടു പേര്‍ വളഞ്ഞുവെന്നും തുണികൊണ്ട് മുഖം മറച്ച് അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയി എന്നും ബിന്ദു പറഞ്ഞു.

പിന്നീട് പുരികം വടിക്കാന്‍ ശ്രമിച്ചു. ബിന്ദു തട്ടിക്കളഞ്ഞപ്പോള്‍ ശരീരത്തില്‍ എവിടെയെങ്കിലും അടയാളം ഇടണമെന്നായി തട്ടിക്കൊണ്ടുപോയവര്‍. എന്നിട്ട് ബലമായി പിടിച്ചു കിടത്തി കാല്‍മുട്ടിനു താഴെ രോമം വടിച്ചുകളഞ്ഞ് മൂര്‍ച്ചയുള്ള എന്തോ ഉപകരണം കൊണ്ട് ആര്‍എസ്എസ് എന്നു കോറിവരക്കുകയും ചെയ്തു.

രാത്രി ഏഴു മണിയോടെ അര്‍ദ്ധബോധാവസ്ഥയിലായ ബിന്ദുവിനെ അവര്‍ അവിടെ ഉപേക്ഷിച്ചുപോയി. വീട്ടില്‍ എത്തിയെങ്കിലും അച്ഛനുമമ്മയോടും ഒന്നും പറഞ്ഞില്ല. ഫിബ്രവരി 17 ശനിയാഴ്ച രാവിലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി കെ. അനിതയോട് സംഭവം പറഞ്ഞു. അന്നു തന്നെ രാത്രി അനിതയുടെ സഹായത്തോടെ മട്ടന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു - ബിന്ദു വ്യക്തമാക്കി. ബിന്ദുവിനെ മാനഭംഗം ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍ തങ്കമണി പറഞ്ഞു.

എന്നാല്‍ തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചവര്‍ ആരാണെന്നറിയില്ലെന്നും ഇനി കണ്ടാലും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ബിന്ദു പറയുന്നു. തനിക്ക് ഇതിനു മുമ്പ് ആര്‍എസ്എസിന്റെ പേരില്‍ ഭീഷണിക്കത്തുകള്‍ വന്നിരുന്നതായി അവര്‍ വ്യക്തമാക്കി.

മട്ടന്നൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. ദേഹോപദ്രവം, മാനഭംഗശ്രമം എന്നിവയുടെ പേരില്‍ കേസ്സെടുത്തിട്ടുണ്ട്. ആരെയും അറസ്റു ചെയ്തിട്ടില്ല.

ബിന്ദുവിനെ പീഡിപ്പിച്ചത് ആര്‍എസ്എസാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ ആരോപിച്ചു. എന്നാല്‍ ആര്‍എസ്എസിന് സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന് മട്ടന്നൂര്‍ താലൂക്ക് കാര്യവാഹക് എം.കെ. പ്രദീപ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X