കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയോട്ടം: കണ്ണന് ഒന്നാം സ്ഥാനം

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തില്‍ കണ്ണന്‍ ഒന്നാം സ്ഥാനത്തെത്തി. ആറാം തവണയാണ് കണ്ണന്‍ ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഒന്നാമതെത്തുന്നത്.

ഏഴ് ആനകളെ പിന്തള്ളിയാണ് കണ്ണന്‍ ഒന്നാമതെത്തിയത്. ഇതില്‍ കഴിഞ്ഞ തവണത്തെ വിജയി ഗൗരിയും ഉള്‍പ്പെടും. മാര്‍ച്ച് ആറ് ചൊവാഴ്ച വൈകുന്നേരമാണ് പ്രസിദ്ധമായ ആനയോട്ടത്തിന് തുടക്കമായത്.

കണ്ണനും ഗൗരിക്കും പുറമേ ഗോപീകൃഷ്ണന്‍, അച്യുതന്‍, നാരായണന്‍കുട്ടി, ശങ്കരനാരായണന്‍, നന്ദന്‍, ഗജരാജന്‍ പത്മനാഭന്‍ എന്നീ ആനകള്‍ മത്സരത്തില്‍ പങ്കെടുത്തു. പാപ്പാന്മാര്‍ ആനകളുടെ കഴുത്തില്‍ മണി കെട്ടിയതോടെ ആനകള്‍ ഓട്ടം തുടങ്ങി. ഗോപീകൃഷ്ണനും കണ്ണനുമായിരുന്നു മുന്നില്‍. പെട്ടെന്ന് ഗോപീകൃഷ്ണന്‍ ഏറ്റവും മുന്നിലായി. സത്രം ഗേറ്റിനടുത്ത് വച്ച് കണ്ണന്‍ ഗോപീകൃഷ്ണനെ മറികടന്നു.

ഗോപുരനടയില്‍ ആദ്യം എത്തിയ കണ്ണന്‍ ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരം തൊട്ടതോടെ ആഹ്ലാദാരവങ്ങളുയര്‍ന്നു. കഴിഞ്ഞ തവണ അസുഖമുണ്ടായിരുന്നതിനാല്‍ 34 കാരനായ കണ്ണന്‍ മത്സരിച്ചിരുന്നില്ല.

ഉത്സവം നടക്കുന്ന പത്ത് ദിവസവും അമ്പലത്തിലെ പായസവും നിവേദ്യച്ചോറും വിജയിയായ കണ്ണനുള്ളതാണ്. ശ്രീഭൂതബലിക്ക് ഭഗവാന്റെ തിടമ്പേറ്റുന്നതും കണ്ണനായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X