ബഹിരാകാശരംഗത്തേത് കൂട്ടായ നേട്ടം
കൊച്ചി: ബഹിരാകാശരംഗത്ത് ഗവേഷണ നേട്ടങ്ങള്‍ ഏതെങ്കിലുമൊരു വ്യക്തിയുടേതല്ലെന്നും അത് നൂറുകണക്കിന് എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടേതുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കസ്തൂരിരംഗന്‍ പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പി.എസ്.ജോണ്‍ സ്മാരക എന്‍ഡോവ്മെന്റ് പുരസ്കാരം ഹൈക്കോടതി ചീഫ് ജസ്റിസ് കെ.കെ.ഉഷയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാരം നേട്ടങ്ങളില്‍ പങ്കാളികളായവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ബാല്യകാലം ചെലവിട്ട എറണാകുളം പട്ടണത്തിലെ പത്രസമൂഹം നല്‍കുന്ന പുരസ്കാരം ഗൃഹാതുരസ്മരണകളോടെയാണ് ഏറ്റുവാങ്ങുന്നത്. സന്തോഷകരമായതെന്തെങ്കിലും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ആദ്യമോര്‍ക്കുക എറണാകുളത്തെയാണ്.
പരാജയങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും ഒരു പോലെ പാഠമുള്‍കൊണ്ടാണ് ഇന്ത്യയില്‍ ബഹിരാകാശ ശാസ്ത്രശാഖ വളര്‍ന്നതും നേട്ടങ്ങള്‍ കൈവരിച്ചതും. ഈ മേഖലയിലെ ഗവേഷണഫലങ്ങള്‍ താഴെതട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് കൂടി അനുഭവപ്പെടണമെന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നു ഡോ.വിക്രം സാരാഭായിയുടേത്. ഇന്നത് സംഭവിച്ചിരിക്കുന്നു. ബഹിരാകാശരംഗത്ത് ഇന്ത്യ പ്രതിവര്‍ഷം ചെലവിടുന്ന 50 കോടി ഡോളറില്‍ ഓരോ ചെറിയ അംശവും അങ്ങേയറ്റം ഫലവത്താണ്. കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications