കരുണാകരന്‍ യാത്ര മാറ്റി വച്ചു, പത്മജയ്ക്ക് സീറ്റു കിട്ടിയേക്കും
ദില്ലി: ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്തേയ്ക്ക് തിരിക്കാനിരുന്ന കെ കരുണാകരന്‍ യാത്ര മാറ്റി വച്ചു. മകള്‍ പത്മജയ്ക്ക് സീറ്റ് തന്നെ നല്‍കി കരുണാകരനെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു.
എ കെ ആന്റണിയും സോണിയാ ഗാന്ധിയും മുന്‍ കൈയ്യെടുത്താണ് കരുണാകരനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി ആന്റണി ഏപ്രില്‍ നാല് ബുധനാഴ്ച തന്നെ മുന്നിട്ടിറങ്ങിയിരുന്നു.
സീറ്റ് വിഭജനത്തില്‍ അസംതൃപ്തനാണെന്നു പറഞ്ഞ കരുണാകരന്‍ , തനിക്ക് പറയാനുള്ളതെല്ലാം വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കരുണാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാണ്ടിനെതിരേയുള്ള വെല്ലുവിളികളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇതില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അസ്വസ്ഥയാണത്രേ. അതിനാല്‍ പത്മജയ്ക്ക് ചാലക്കുടി നല്‍കി കരുണാകരനെ പ്രീതിപ്പെടുത്താന്‍ അവരും പച്ചക്കൊടി കാട്ടിയെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നറിയുന്നത്.
കേരളത്തിലെ വിജയ സാധ്യത ഒരു സീറ്റിന്റെ പേരില്‍ ബലികഴിക്കേണ്ടെന്ന തീരുമാനത്തിലാണത്രേ ഒടുവില്‍ എ കെ ആന്റണിയും ഹൈക്കമാണ്ടും. പത്മജയെക്കൂടി ഉള്‍പ്പെടുത്തി വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചേക്കും.