കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗത്വം രാജിവച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും കരുണാകരന്‍ രാജിവച്ചു. വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം ഏപ്രില്‍ ഏഴ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഐ വിഭാഗത്തെ തഴഞ്ഞതിലും മകള്‍ പത്മജയ്ക്ക് അവസാനനിമിഷം സീറ്റ് നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗമല്ലാത്ത കരുണാകരന്‍ പ്രത്യേക ക്ഷണിതാവ് എന്ന പദവിയാണ് രാജിവച്ചത് . ഇത് സോണിയാഗാന്ധിയോടുള്ള കരുണാകരന്റെ തുറന്ന പ്രതിഷേധ പ്രകടനം കൂടിയാണ്.

രാജിക്കത്ത് ദില്ലിയില്‍ നിന്നു തന്നെ എഴുതി അയച്ചിട്ടാണ് താന്‍ തിരുവനന്തപുരത്തെത്തിയതെന്നും കരുണാകരന്‍ പറഞ്ഞു. രാജി പിന്‍വലിക്കുന്ന പ്രശ്നമില്ല-കരുണാകരന്‍ വ്യക്തമാക്കി. അതേ സമയം തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.

എ.കെ. ആന്റണിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നതിനെയും കരുണാകരന്‍ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം എംഎല്‍എമാര്‍ തീരുമാനിക്കുമെന്നും കരുണാകരന്‍ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ആന്റണിയാണ് - കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X