കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മിഷന് സിറ്റിംഗിനു ഹാള്‍ ലഭിച്ചില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന കെ.പി.മോഹന്‍കുമാര്‍ കമ്മിഷന് സിറ്റിംഗിനു ഹാള്‍ ലഭിച്ചില്ല. കുപിതനായ ജഡ്ജി ഹാള്‍ അനുവദിക്കേണ്ട ഉദ്യോഗസ്ഥന്മാരെ ശാസിച്ചു. സിറ്റിംഗ് നടത്തിയതുമില്ല.

കമ്മിഷനുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാമെന്നു പറഞ്ഞ ജഡ്ജിക്ക് ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കുകയില്ലെന്നു സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഉറപ്പുനല്‍കി.

തൈക്കാട് ഗസ്റ്ഹൗസിലെ മിനി കോണ്‍ഫറന്‍സ് ഹാളാണ് സാധാരണ കമ്മിഷന്‍ സിറ്റിംഗുകള്‍ക്ക് അനുവദിക്കാറുള്ളത്. എന്നാല്‍ മോഹന്‍കുമാര്‍ കമ്മിഷന്റെ സിറ്റിംഗ് ദിവസമായ ഏപ്രില്‍ 17 ചൊവാഴ്ച ഹാള്‍ മറ്റാര്‍ക്കോ നല്‍കുകയാണു പൊതുഭരണ വകുപ്പ് ചെയ്തത്. ഹാളില്ലാത്തതുകൊണ്ട് അരമണിക്കൂറോളം മുറിയില്‍ തന്നെ ജസ്റിസ് മോഹന്‍കുമാറിന് ഇരിക്കേണ്ടിവന്നു.

ഗസ്റ് ഹൗസ് ജീവനക്കാരല്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരൊന്നും അവിടെയില്ലായിരുന്നു. അവസാനം പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസറെ ക്ഷണിച്ചുവരുത്തി. അദ്ദേഹം വന്ന് ക്ഷമ ചോദിച്ചശേഷം ഓടിനടന്ന് ശ്രമിച്ചെങ്കിലും സിറ്റിംഗിന് അനുയോജ്യമായ ഹാള്‍ ലഭിച്ചില്ല.

പ്രധാനഹാളില്‍ ഡിപിഇപി സെമിനാര്‍ നടക്കുകയായിരുന്നു. അതിനോടു ചേര്‍ന്നുള്ള ചെറിയ ഹാള്‍ കമ്മിഷനു ശരിയാക്കിക്കൊടുത്തു. പക്ഷേ സെമിനാര്‍ ഹാളിലെ ശബ്ദം കാരണം സിറ്റിംഗിനു തടസം നേരിട്ടു. ഈ ഹാളില്‍ സിറ്റിംഗ് നടത്തുന്നതിലെ അനൗചിത്യം കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് പ്രോട്ടോക്കോള്‍ ഓഫീസറെ ചേംബറില്‍ വിളിച്ചുവരുത്തി ശാസിച്ചു. സത്യവാങ്മൂലവും പരാതിയും നല്‍കാന്‍ വന്നവരില്‍ നിന്ന് അതെല്ലാം വാങ്ങിവെച്ചശേഷം കമ്മിഷന്‍ സിറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു.

കമ്മിഷന്റെ പ്രവര്‍ത്തനങ്ങളോട് സര്‍ക്കാര്‍ ഒരു തരത്തിലും നിസ്സഹകരണമനോഭാവം പ്രകടിപ്പിക്കുകയില്ലെന്നും പരമാവധി താല്പര്യം കാണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പ്ലീഡര്‍ എം.രാജഗോപാലന്‍ നായര്‍ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X