കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഷബാധ: 70 പേര്‍ ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നവവധു ഉള്‍പ്പെടെ എഴുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് വിവാഹത്തലേന്ന് വധുവിന്റെ വീട്ടില്‍ വിരുന്ന് കഴിഞ്ഞ് മടങ്ങിയ എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.

കഴക്കൂട്ടത്ത് എ എഫ് നിവാസില്‍ അപ്പുക്കുട്ടന്റെ മകളുടെ വിവാഹത്തലേന്ന് വീട്ടില്‍ വിളമ്പിയ ഐസ്ക്രീമിലാണ് വിഷാംശം കലര്‍ന്നതെന്ന് കരുതപ്പെടുന്നു.

ഏപ്രില്‍ 14 ശനിയാഴ്ചവൈകിട്ടാണ് ഐസ്ക്രീം കഴിച്ചതെങ്കിലും ഏപ്രില്‍ 16 തിങ്കളാഴ്ചയും 17 ചൊവാഴ്ചയുമായി ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.

ഞായറാഴ്ചയായിരുന്നു അപ്പുക്കുട്ടന്റെ മകളുടെ വിവാഹം. ഐസ്ക്രീമില്‍ അടങ്ങിയ പൈനാപ്പിള്‍ എസന്‍സാണ് അപകടം വിതച്ചതെന്നാണ് സംശയം. ഐസ്ക്രീമിന് ഉപയോഗിച്ച പാല്‍ കേടു വന്നതു മൂലം വിഷാംശം ഉണ്ടായതാണോ എന്നോ സംശയമുണ്ട്. വിഷാംശം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ രണ്ടു ദിവസമെടുത്തിരിക്കാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ഛര്‍ദ്ദിയും വയറിളക്കവുമാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പലരുടെയും രോഗലക്ഷണങ്ങള്‍. നവവധു ഉള്‍പ്പെടെ ചിലരെ സ്വകാര്യ ആശുപത്രികളിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരിച്ചയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X