കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ജ്യോഗ്രഫിക്കില്‍ വീണ്ടും കേരളം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: വിഖ്യാതമായ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ മാസികയില്‍ കേരളത്തെക്കുറിച്ച് വിശദമായ ലേഖനം.

മാസികയുടെ ഏപ്രില്‍ ലക്കത്തിലാണ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മാസികയുടെ 1999 ഒക്ടോബര്‍ ലക്കത്തില്‍ ലോകത്തിലെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തിരിന്നു.

ഏപ്രില്‍ ലക്കത്തില്‍ മാസികയുടെ 12 പേജുകളാണ് കേരളത്തിനായി നീക്കി വച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളുടെ വര്‍ണചിത്രങ്ങളും ആന്തണി വെല്ലറും തെരേസ കാനനും എഴുതിയ ലേഖനങ്ങളോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

കോവളം, തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളെ കുറിച്ചാണ് ലേഖനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ലേഖനമെഴുതിയവര്‍ മറ്റ് സ്ഥലങ്ങള്‍ കൂടി കണ്ടിരുന്നുവെങ്കില്‍ മാസിക മുഴുവനും കേരളത്തിനായി നീക്കി വയ്ക്കുമായിരുന്നുവെന്നാണ് ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞത്.

കൊച്ചി നഗരത്തെ വാനോളം പുകഴ്ത്തുന്ന ലേഖനത്തില്‍ കോവളത്തെ വികസനം തലകീഴായിട്ടാണെന്ന് വിമര്‍ശിക്കുന്നുമുണ്ട്. കെട്ടുവള്ളങ്ങള്‍, ആയുര്‍വേദം, കേരളത്തിലെ ക്ഷേത്രങ്ങള്‍, മാര്‍ക്കേസിന്റെയും മിലന്‍ കുന്ദേരയുടെയും സാഹിത്യത്തെ പറ്റി പോലും ചര്‍ച്ച നടക്കുന്ന നാട്ടിന്‍പുറത്തെ ചായക്കടകള്‍ തുടങ്ങിയവയെ പറ്റിയും മാസികയില്‍ പ്രതിപാദിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X