ശ്രീലങ്കയില്‍ പോരാട്ടം രൂക്ഷം
കൊളംബോ: ശ്രീലങ്കയില്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കെ, സമാധാനശ്രമത്തിനായി നോര്‍വെയുടെ പ്രത്യേക പ്രതിനിധി കൊളംബോയിലെത്തി. പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുമായി പ്രത്യേക പ്രതിനിധി എറിക്ക് സോഹം ചര്‍ച്ച നടത്തും.
സൈന്യവും എല്‍ടിടിയും തമ്മില്‍ ഈയിടെ നടന്നുവരുന്ന പോരാട്ടത്തില്‍ മരിച്ചവരുടെ എണ്ണം 411 ആയി. കൊല്ലപ്പെട്ട എട്ട് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി പുലികള്‍ സൈന്യത്തിന് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പുലികള്‍ 64 സൈനികരുടെ മൃതദേഹങ്ങളാണ് കൈമാറിയത്.
മൂന്ന് ദിവസത്തെ പോരാട്ടത്തിനിടയില്‍ 221 സൈനികര്‍ കൊല്ലപ്പെടുകയും 860 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ പരിക്കേറ്റവരുടെ എണ്ണം 1700 ആണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications