കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം തുടങ്ങി

  • By Super
Google Oneindia Malayalam News

തൃശൂര്‍: തേക്കിന്‍കാട്ടില്‍ പൂഴിമണല്‍ നുള്ളിയിടാന്‍ ഇടമില്ല. പൂരലഹരിയില്‍ എല്ലാം മറന്നൊഴുകുന്ന പുരുഷാരം മാത്രം. അവര്‍ക്ക് ആവേശമായി വീറുറ്റ മേളം. ഉരുകുന്ന വെയിലില്‍ വെട്ടിത്തിളങ്ങുന്ന തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഗജവീരന്‍മാര്‍.

മെയ് രണ്ട് രാവിലെ ആറുമണിയോടെ കണിമംഗലത്തു നിന്നുള്ള എഴുന്നെള്ളിപ്പ് ശക്തനിലെത്തിയതോടെ തൃശൂര്‍ പൂരത്തിന് തുടക്കമായി. പിന്നാലെ അയ്യന്തോള്‍, ചെമ്പൂക്കാവ്, കുറ്റൂര്‍, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്, കാരമുക്ക്, ലാലൂര്‍ എന്നിവിടിങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളും എത്തി.

ഏഴ് മണിയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്ത് തെക്കേമഠത്തിലെത്തി ഇറക്കിപ്പൂജ നടത്തി. മഠത്തില്‍വരവിന് പല്ലാവൂര്‍ മണിയന്‍ മാരാരായിരുന്നു പ്രമാണം കൊട്ടിയത്. ഉച്ചയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് തേക്കിന്‍കാട്ടിലേക്ക് കയറി. അതോടെ പാറമേക്കാവിന്റെ പ്രശസ്തമായ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. പെരുവനം കുട്ടന്‍ മാരാരുടെയും സംഘത്തിന്റെയും അണുവിട തെറ്റാത്ത താളക്കണക്കിനൊപ്പിച്ച് ആകാശത്തിലേക്ക് ഉയരുന്ന ഒരായിരം വിരലുകള്‍. അതെ, മേളത്തിന്റെ ലഹരിയില്‍ പെരുവനവും തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടവും അലിഞ്ഞ് ചേരുകയാണ്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് പെരുമനം ഇലഞ്ഞിത്തറമേളത്തിന് പ്രമാണം കൊട്ടുന്നത്.

ഇതാ, വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ നട തുറക്കുകയായി. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയങ്ങണിഞ്ഞ ഗജവീരന്മാര്‍ ഇറങ്ങിവരുന്നതോടെ പുരുഷാരത്തിന്റെ ആര്‍പ്പുവിളി. കുടമാറ്റത്തിനുള്ള സമയമടുക്കാറായി. വൈകീട്ട് ഏഴിന് മിനിവെടിക്കെട്ട് നടക്കും. പിന്നീട് രാത്രി പ്പൂരത്തിന് ശേഷം പുലര്‍ച്ചെ മൂന്നിന് പ്രധാനവെടിക്കെട്ട് നടക്കും.

പൂരം ദൂരദര്‍ശന്‍ നേരിട്ട് സംപ്രേഷണം ചെയ്യുന്നുണ്ട്. മെയ് രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംപ്രേഷണം തുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X