യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയം: ജോഷി
തിരുവനന്തപുരം: ബിജെപിയെ വര്‍ഗീയമെന്ന് മുദ്രകുത്തുന്ന ഇടതു, വലതുമുന്നണികളാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീയസ്വഭാവം കാണിക്കുന്നതെന്ന് കേന്ദ്ര മാനവശേഷിവികസന മന്ത്രി മുരളീ മനോഹര്‍ ജോഷി പ്രസ്താവിച്ചു.
അങ്ങേയറ്റം വര്‍ഗീയമായ പിഡിപിയുമായാണ് യുഡിഎഫിന്റെ സഖ്യം. വൈദികനെ സ്ഥാനാര്‍ത്ഥിയാക്കിയ എല്‍ഡിഎഫ് മദ്രസയിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കി തങ്ങളുടെ വര്‍ഗീയസ്വഭാവം വെളിപ്പെടുത്തുകയായിരുന്നുവെന്ന് ജോഷി മെയ് എട്ട് ചൊവാഴ്ചവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്രയും കാലം ഭരിച്ച് കേരളത്തെ പിന്നാക്കാവസ്ഥയിലെത്തിച്ച ഇരുമുന്നണികള്‍ക്കും ഒരേ സ്വഭാവമാണ്. കേരളവും ബംഗാളും വിട്ടാല്‍ ഇവര്‍ ഒന്നിച്ചാണ്. ഇപ്പോള്‍ തന്നെ ഖജനാവില്‍ ഒന്നും അവശേഷിക്കുന്നില്ല. ഇന്ത്യയിലേറ്റവും തൊഴില്‍രഹിതര്‍ ബംഗാളിലാണ്- 56ലക്ഷം. കേരളത്തില്‍ ഇവരുടെ എണ്ണം 30 ലക്ഷമാണെന്നും ജോഷി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മാര്‍ക്സിസ്റ് മന്ത്രിമാരില്‍ പലരും മത്സരിക്കാത്തത് അവര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്തതിനാലാണ്. ഇത്തവണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ പല അത്ഭുതങ്ങളും സംഭവിക്കുമെന്നും ജോഷി പറഞ്ഞു.












Click it and Unblock the Notifications