കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെബ്ലേലം കേരളത്തിലും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ആദ്യത്തെ വെബ് ലേലം മെയ് 15 ചൊവാഴ്ച നടക്കും. വെബ്സൈറ്റിലൂടെ നടക്കുന്ന ലേലമാണിത്. രാജ്യത്തെ ആദ്യ വെബ് ലേലക്കമ്പനി ആണ് ലേലം സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ഇന്ത്യന്‍ അലുമിനിയം കമ്പനിയുടെ (ഇന്‍ഡാല്‍) മുപ്പത് ലക്ഷം രൂപ മൂല്യം കണക്കാക്കിയിട്ടുള്ള സാധനങ്ങളാണ് വെബിലൂടെ ലേലം ചെയ്യപ്പെടുന്നത്.

ചൊവാഴ്ച രാവില 10 നും 12 നുമിടയ്ക്കാണ് ലേലം. രാജ്യത്തൊട്ടാകെയുള്ള ഉപഭോക്താക്കള്‍ അവരവരുടെ സ്ഥലങ്ങളില്‍ നിന്നും ഇന്റര്‍നെറ്റിലൂടെ ലേലത്തില്‍ പങ്കു കൊള്ളും. ലേല ഫലങ്ങള്‍ ലേലം കഴിഞ്ഞയുടനെ നെറ്റിലൂടെ അറിയാം.

ഇന്ത്യാഎന്‍ജിനീയറിംഗ് ഡോട്ട് കോമിന്റെ പത്ത് ശാഖകളിലൂടെയാണ് ലേലം കൊള്ളാന്‍ കഴിവുള്ള ഇടപാടുകാരെ തിരഞ്ഞെടുത്തത്. ഡോട്ട് കോമും ലേലത്തില്‍ പങ്കു കൊള്ളുന്നവരും തമ്മില്‍ ഒരു കരാറുണ്ടാക്കി. ലേലത്തുകയുടെ ഒരു പങ്ക് ദര്‍ഘാസ് നിക്ഷേപമായി സ്വീകരിച്ചു. ലേലം ചെയ്യാനുള്ള സാധനങ്ങളുടെ ചിത്രങ്ങളും ഗുണമേന്മാ സര്‍ട്ടിഫിക്കറ്റും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലേലക്കാര്‍ക്ക് പ്രത്യേക ലോഗിന്‍ പേരും പാസ്വേഡും നല്‍കിയിട്ടുണ്ട്. ലേലസമയത്ത് ഏതു നിമിഷവും പങ്കെടുക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍, എണ്ണം, ഓരോരുത്തരുടെയും ലേലത്തുക, റാങ്കിംഗ് എന്നിവ നെറ്റില്‍ നിന്നുമറിയാം.

സാധാരണ ലേലത്തെ അപേക്ഷിച്ച് വെബിലൂടെയുള്ള ലേലത്തിന് ഒട്ടേറെ മേന്മകളുണ്ട്. ചെലവ് വളരെ കുറവാണെന്നതാണ് പ്രധാന മേന്മ. വില്‍പനക്കാരെ സംബന്ധിച്ചിടത്തോളം ലേലത്തെപ്പറ്റി മറ്റു മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്നതിനുള്ള ചെലവ് ഒഴിവാക്കാം. ലേലം കൊള്ളുന്നവര്‍ക്ക് അവരവരുടെ ആസ്ഥാനങ്ങളിലിരുന്ന് ലേലത്തില്‍ പങ്കെടുക്കാം. ഇത് ലേലത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും മത്സരം കൂടുന്നതിലൂടെ വില്‍പനക്കാരന് കൂടുതല്‍ നേട്ടമുണ്ടാകുകയും ചെയ്യുന്നു.

ഇതു വരെ ഏകദേശം 25 കോടി രൂപയുടെ ലേലം ഇന്ത്യാഎന്‍ജിനീയറിംഗ് ഡോട്ട് കോമിലൂടെ നടന്നിട്ടുണ്ടെന്ന് വെബ്സൈറ്റ് വക്താവ് അറിയിച്ചു. 2000 ഒക്ടോബറിലാണ് ലേലസൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.

കേരള സര്‍ക്കാരുമായും എച്ച് എം ടി കളമശ്ശേരിയുമായും ഓണ്‍ ലൈന്‍ ലേലം നടത്താനുള്ള കരാറില്‍ ഇന്ത്യാഎന്‍ജിനീയറിംഗ് ഡോട്ട് കോം ഏര്‍പ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X