കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിവുകള്‍ തെറ്റിക്കാതെ നേതാക്കന്മാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അങ്കം വോട്ടെടുപ്പോടെ കഴിഞ്ഞുവെങ്കിലും അങ്കത്തളര്‍ച്ചയില്‍ വിശ്രമിക്കാനൊന്നുമുള്ള മൂഡിലായിരുന്നില്ല തലസ്ഥാനത്തെ നേതാക്കള്‍. പോളിംഗിനും ഫലപ്രഖ്യാപനത്തിനുമിടയിലെ നേതാക്കളുടെ മനോവ്യാപാരങ്ങള്‍ അറിയുക അസാദ്ധ്യം. എന്നാല്‍ , പോളിംഗിന്റെ പിറ്റേ ദിവസമായ മെയ് 11 വെള്ളിയാഴ്ചയും ദിനചര്യയില്‍ ആരും പതിവു തെറ്റിച്ചില്ല.

പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി പതിവു പോലെ കര്‍ത്തവ്യങ്ങളില്‍ മുഴുകി. രാവിലെ തന്നെ അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍നായരുടെ വീട് സന്ദര്‍ശിച്ച് , തിരിച്ച് കന്റോണ്‍മെന്റ് ഹൗസിലെത്തിയ അദ്ദേഹം നേതാക്കളുമായി ചര്‍ച്ച നടത്തി. പിന്നീട് ഉച്ചയോടെ സ്വന്തം മണ്ഡലമായ ചേര്‍ത്തലയിലേയ്ക്ക് പോയി.

സ്പീക്കര്‍ എം. വിജയകുമാര്‍ പതിവു പോലെ വെള്ളിയാഴ്ചയും ഓഫീസില്‍ പോയി. ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. പിന്നീട് പേരൂര്‍ക്കടയിലെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി തിരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. താന്‍ വിജയിക്കുമെന്നുള്ള കാര്യത്തില്‍ സംശയമോ തര്‍ക്കമോയില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ടെന്‍ഷനൊന്നുമില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയന്‍ രാവില അഞ്ചിന് ഉണര്‍ന്നു. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍നായരുടെ വീട്ടിലെത്തി. പിന്നീട് കന്റോണ്‍മെന്റിലെത്തി ആന്റണിയുമായി ചര്‍ച്ച നടത്തി. കെ പിസിസി ഓഫീസിലും ഒരു മണിക്കൂര്‍ ചെലവിട്ടു. പിന്നെ സ്വന്തം മണ്ഡലമായ ആര്യനാട്ടേയ്ക്കു പോയി. അവിടെ ചില മരണവീടുകള്‍ സന്ദര്‍ശിച്ചു. മറ്റ് ചില ചടങ്ങുകളിലും പങ്കെടുത്തു. വിജയിക്കുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ലെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

വിജയിക്കുമെന്ന് തന്നെയാമ് സിഎംപി നേതാവും തിരുവനന്തപുരം വെസ്റ്റിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.വി. രാഘവന്റേയും പൂര്‍ണവിശ്വാസം. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞിട്ടേ രാഘവന്‍ ഇനി സ്വദേശമായ കണ്ണൂരിലേയ്ക്ക് പോകുന്നുള്ളൂ. തിരുവനന്തപുരത്തായിരുന്നു മത്സരമെന്നതിനാല്‍ ഇത്തവണ കണ്ണൂരിലെത്തി വോട്ട് ചെയ്യാനും രാഘവനായില്ല.

പട്ടത്തെ താമസ്ഥലത്ത് രാവിലെ പത്രപാരായണത്തിനു ശേഷം അന്തരിച്ച സംവിധാകന്‍ എം. കൃഷ്ണന്‍നായരുടെ വീട്ടില്‍ പോയി. പിന്നീട് മണ്ഡലത്തില്‍ ചില മരണവീടുകളില്‍ പങ്കെടുത്തു. മടങ്ങി വന്ന് പാര്‍ട്ടി നേതാക്കളുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X