കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പോളിംഗ് നില 73.15

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാഴാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏതാണ്ട് 73.15 ശതമാനം പേരാണ് വോട്ട് ചെയ്തതെന്ന് അന്തിമകണക്ക്. കൃത്യമായ കണക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെയറിയാം.

ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന ജില്ല വയനാടും കുറഞ്ഞ പോളിംഗ് നടന്ന ജില്ല തിരുവന്തപുരവുമാണ്. കൂടുതല്‍ പോളിംഗ് നടന്ന നിയമസഭാ മണ്ഡലം തൊടുപുഴയും കുറഞ്ഞ പോളിംഗ് നടന്ന മണ്ഡലം തിരുവനന്തപുരം വെസ്റുമാണ്.

വയനാട്ടില്‍ 81.55 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ തിരുവനന്തപുരത്തെ ശതമാനം 65.12 ശതമാനം മാത്രമാണ്. തൊടുപുഴ മണ്ഡലത്തില്‍ 83.4 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ തിരുവനന്തപുരം വെസ്റിലെ പോളിംഗ് 54.62 ശതമാനം മാത്രമാണ്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ പോളിംഗ് നന്നേ കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഈസ്റിലും എറണാകുളത്തും 55 ശതമാനം പേര്‍ മാത്രമേ വോട്ട് ചെയ്തുള്ളൂ.

ജില്ലകളിലെ പോളിംഗ് ശതമാനം: തിരുവനന്തപുരം-65.12, കൊല്ലം-72.69, പത്തനംതിട്ട-72.52, ഇടുക്കി-74.27, എറണാകുളം-69.09, തൃശൂര്‍-72.83, പാലക്കാട്-74.07, മലപ്പുറം-70.31, കോഴിക്കോട്-76.04, വയനാട്-81.55, കാസര്‍കോട്-73.8.

മണ്ഡലം തിരിച്ചുള്ള ശതമാനം

തിരുവനന്തപുരം ജില്ല: വര്‍ക്കല-66.88, ആറ്റിങ്ങല്‍-70, കിളിമാനൂര്‍-65, വാമനപുരം-69, ആര്യനാട്-68, നെടുമങ്ങാട്-71.6, കഴക്കൂട്ടം-64, തിരുവനന്തപുരം നോര്‍ത്ത്-61, തിരുവനന്തപുരം വെസ്റ്-54.62, തിരുവനന്തപുരം ഈസ്റ്-55, നേമം-68, കോവളം-65, നെയ്യാറ്റിന്‍കര-68, പാറശാല-65.6

കൊല്ലം: പത്താനാപുരം-71.04, പുനലൂര്‍-68.83, ചടയമംഗലം-70.2, കൊട്ടാരക്കര-72.55, നെടുവത്തൂര്‍-71.09, കുന്നത്തൂര്‍-74.27, കരുനാഗപ്പള്ളി-74.62, ചവറ-73.45, കുണ്ടറ-70.39, കൊല്ലം-62.93, ഇരവിപുരം-66.53, ചാത്തന്നൂര്‍-7.07.

കോട്ടയം ജില്ല: കാഞ്ഞിരപ്പള്ളി-74.02, വാഴൂര്‍-68.56, ചങ്ങനാശേരി-68.06, കോട്ടയം-74.8, ഏറ്റുമാനൂര്‍-74.28, പുതുപ്പള്ളി-75.43, പൂഞ്ഞാര്‍-76.68, കടുത്തുരുത്തി-75.72, വൈക്കം-75.45.

ആലപ്പുഴ ജില്ല: അരൂര്‍-78.62, ചേര്‍ത്തല-81.3, മാരാരിക്കുളം-80.4, ആലപ്പുഴ-64.6, അമ്പലപ്പുഴ-72, കുട്ടനാട്-71.22, ഹരിപ്പാട്-70.17, കായംകുളം-75.24, ചെങ്ങനൂര്‍-75.52, മാവേലിക്കര-72, പന്തളം-72.91.

പത്തനംതിട്ട ജില്ല: തിരുവല്ല-71.09, കല്ലൂപ്പാറ-67.87, ആറന്മുള-71, റാന്നി-76.06, പത്തനംതിട്ട-68.06, കോന്നി-76.57, അടൂര്‍-77.

ഇടുക്കി ജില്ല: തൊടുപുഴ-83.4, ദേവികുളം-70.29, ഇടുക്കി-68.76, ഉടുമ്പഞ്ചോല-68.94, പീരുമേട്-80.

എറണാകുളം ജില്ല: അങ്കമാലി-69.73, വടക്കേക്കര-75.2, പറവൂര്‍-69.65, ഞാറയ്ക്കല്‍-67, എറണാകുളം-55, മട്ടാഞ്ചേരി-58.72, പള്ളുരുത്തി-68.78, തൃപ്പൂണിത്തുറ-68.56, ആലുവ-62.9, പെരുമ്പാവൂര്‍-74.85, കുന്നത്തുനാട്-76, പിറവം-78.7, മൂവാറ്റുപുഴ-70.3, കോതമംഗലം-72.

തൃശൂര്‍ ജില്ല: ചേലക്കര-75.5, വടക്കാഞ്ചേരി-72.3, കുന്നംകുളം-75, ചേര്‍പ്പ്-70.5, തൃശൂര്‍-68.09, ഒല്ലൂര്‍-70, കൊടകര-75, ചാലക്കുടി-68, മാള-73.09, ഇരിങ്ങാലക്കുട-73.7, മണലൂര്‍-74.3, ഗുരുവായൂര്‍-72.4, നാട്ടിക-75.74, കൊടുങ്ങല്ലൂര്‍-75.86.

പാലക്കാട് ജില്ല: തൃത്താല-77.35, പട്ടാമ്പി-74.83, ഒറ്റപ്പാലം-72.34, ശ്രീകൃഷ്ണപുരം-76.24, മണ്ണാര്‍ക്കാട്-75.5, മലമ്പുഴ-72.69, പാലക്കാട്-67.7, ചിറ്റൂര്‍-78.2, കൊല്ലങ്കോട്-75.6, കുഴല്‍മന്ദം-71.39, ആലത്തൂര്‍-73.

മലപ്പുറം ജില്ല: വണ്ടൂര്‍-77.92, നിലമ്പൂര്‍-75.42, മഞ്ചേരി-69.8, മലപ്പുറം-59.56, കൊണ്ടോട്ടി-69, തിരൂരങ്ങാടി-67, താനൂര്‍-58.52, തിരൂര്‍-69.58, പൊന്നാനി-79, കുറ്റിപ്പുറം-61.68, മങ്കട-82, പെരിന്തല്‍മണ്ണ-74.78

കോഴിക്കോട് ജില്ല: വടകര-73.27, നാദാപുരം-78.76, മേപ്പയൂര്‍-82.39, കൊയിലാണ്ടി-78.26, പേരാമ്പ്ര-81.58, ബാലുശേരി-76.99, കൊടുവള്ളി-78.78, കോഴിക്കോട്-ഒന്ന്-68.33, കോഴിക്കോട്-രണ്ട്-69.8, കുന്നമംഗലം-77.29, തിരുവമ്പാടി-72.2.

വയനാട് ജില്ല: നോര്‍ത്ത് വയനാട്-83.22, കല്പറ്റ-80.88, സുല്‍ത്താന്‍ ബത്തേരി-80.55,

കണ്ണൂര്‍ ജില്ല: ഇരിക്കൂര്‍-74.87, പയ്യന്നൂര്‍-75, തളിപ്പറമ്പ്-82.01, അഴീക്കോട്-75, കണ്ണൂര്‍-71, എടക്കാട്-81.06, തലശേരി-75.22, പെരിങ്ങളം-77.11, കൂത്തുപറമ്പ്-83.1, പേരാവൂര്‍-82.

കാസര്‍കോട് ജില്ല: മഞ്ചേശ്വരം-69, കാസര്‍കോട്-69, ഉദുമ-76, ഹോസ്ദുര്‍ഗ്-76, തൃക്കരിപ്പൂര്‍-79.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X