Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയ്ക്ക് നേരിയ മാറ്റം മാത്രം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ തെക്കന്‍ ജില്ലകളില്‍ കണ്ട യുഡിഎഫ് തരംഗമൊന്നും ആലപ്പുഴയെ ബാധിച്ചില്ല.

ആകെയുള്ള 10 സീറ്റുകളില്‍ ഏഴ് സീറ്റുകള്‍ യുഡിഎഫും മൂന്നെണ്ണം എല്‍ഡിഎഫും നേടി. കഴിഞ്ഞ തവണ എല്‍ഡിഎഫിന് നാല് സീറ്റുകളാണ് ആലപ്പുഴയില്‍ നിന്നും കിട്ടിയത്. ആര്‍എസ്പി ബിയിലെ എ. വി. താമരാക്ഷന്‍ പിന്നീട് യുഡിഎഫ് പക്ഷത്തേക്ക് മാറി.

കെ. സി. വേണുഗോപാല്‍ (ആലപ്പുഴ), എം. എം. ഹസന്‍ (കായംകുളം), എ. കെ. ആന്റണി (ചേര്‍ത്തല), കെ. ആര്‍. ഗൗരിയമ്മ (അരൂര്‍), എം. മുരളി (മാവേലിക്കര), ശോഭനാ ജോര്‍ജ് (ചെങ്ങന്നൂര്‍), ഡി. സുഗതന്‍ (അമ്പലപ്പുഴ) എന്നീ സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതില്‍ കായംകുളവും അമ്പലപ്പുഴയും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

കെ. സി. ജോസഫ് (കുട്ടനാട്), ഡോ. തോമസ് ഐസക്ക് (മാരാരിക്കുളം), ടി. കെ. ദേവകുമാര്‍ (ഹരിപ്പാട് ) എന്നീ മണ്ഡലങ്ങളാണ് ഇടതുമുന്നണി നേടിയത്. ഇതില്‍ മാരാരിക്കുളം യുഡിഎഫില്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.

ഹരിപ്പാട്ടെ വിജയം ഇടതുമുന്നണിക്ക് അഭിമാനമെന്ന് പറയാം. മുന്നണി വിട്ട താമരാക്ഷനെ തോല്‍പ്പിക്കുക എന്നത് എല്‍ഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിനും അഭിമാനപ്രശ്നമായിരുന്നു. കായംകുളം സിപിഎമ്മിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത് യുഡിഎഫിന്റെ എടുത്തുപറയാവുന്ന നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+