• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തലയെടുപ്പുള്ളവര്‍ യു ഡി എഫില്‍

  • By Staff

തിരുവനന്തപുരം: നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കുപ്പെട്ടവരില്‍ നിയമസഭാപ്രവര്‍ത്തനപരിചയം കൊണ്ടും നേതൃത്വവൈഭവം കൊണ്ടും തലയെടുപ്പുള്ളവര്‍ കൂടുതല്‍ യു ഡി എഫില്‍.

മൂന്നു തവണയും അതിലധികവും നിയമസഭാംഗമാകുന്നവര്‍ പുതിയ സഭയില്‍ 60 പേരുണ്ട്. ഇവരില്‍ 53 പേരും ഭരണപക്ഷത്താണ്. ഏഴ് പേര്‍ മാത്രമാണ് ഇടതുമുന്നണിക്കാര്‍.

മുന്‍കമ്മ്യൂണിസ്റ്റ് നേതാവും ജനാധിപത്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയുമായ കെ ആര്‍ ഗൗരിയമ്മയാണ് പ്രായം കൊണ്ടും നിയമസഭയിലെ അംഗത്വത്തിന്റെ കാര്യത്തിലും സഭയില്‍ കാരണവത്തി. ഇത് 13-ാം വതണയാണ് ഗൗരിയമ്മ കേരള നിയമസഭയിലെത്തുന്നത്.

82 കാരിയായ ഗൗരിയമ്മ കേരളനിയമസഭ രൂപീകരിക്കുന്നതിനു മുമ്പ് തിരു-കൊച്ചി നിയമസഭയിലേയ്ക്ക് രണ്ടു തവണയും കേരള നിയമസഭ രൂപീകരിച്ചതിനു ശേഷം 13 തവണയും സഭയിലെത്തിയ ഗൗരിയമ്മയ്ക്ക് നിയമസഭാംഗമെന്ന നിലയില്‍ 46 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമെന്ന മറ്റൊരു റെക്കോര്‍ഡും സ്വന്തമായുണ്ട്. കേരള നിയമസഭയില്‍ 1077 മുതല്‍ 1980 വരെ മാത്രമേ ഗൗരിയമ്മയുടെ സാന്നിദ്ധ്യമില്ലാതിരുന്നിട്ടുള്ളൂ. 1977 ല്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ കോണ്‍ഗ്രസ് തരംഗത്തില്‍ അവര്‍ സി പി ഐ യിലെ പി എസ് ശ്രീനിവാസനോട് പരാജയപ്പെടുകയായിരുന്നു.

1965 മുതല്‍ തുടര്‍ച്ചയായി പാലാ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന കേരളകോണ്‍ഗ്രസ് -എം നേതാവ് കെ എം മാണിയാണ് പ്രവര്‍ത്തന പരിചയത്തിന്റെ കാര്യത്തില്‍ സഭയിലെ അടുത്ത മുതിര്‍ന്ന അംഗം. പത്താം തവണയാമ് മാണി നിയമസഭയിലെത്തുന്നത്. ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചായായി ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെടുന്ന അംഗമെന്നതു മാത്രമല്ല, കെ എം മാണിയുടെ പ്രത്യേകത, കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധമനമന്ത്രിയും മാണിയാണ്.

ഒമ്പതാം തവണ നിയമസഭാംഗമായിരിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയാമ് മാണിയ്ക്കു പിന്നില്‍. 1960 ല്‍ 25-ാം വയസില്‍ പത്തനാപുരത്തു നിന്നും ആദ്യമായി കേരള നിയമസഭയിലെത്തി, ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗമായ ആള്‍ എന്ന റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. ഇത്തവണ ബാലകൃഷ്ണപിള്ള തന്റെ മകന്റെ കൈപിടിച്ചാണ് സഭയിലെത്തിയിരിക്കുന്നത്. പത്തനാപുരത്തും നിന്നും കന്നിയങ്കത്തില്‍ വിജയിച്ച കെ ബി ഗണേഷ്കുമാര്‍ ബലാകൃഷ്ണപിള്ളയുടെ മകനാണ്. കേരള നിയമസഭായുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരച്ഛനും മകനും ഒരേ സഭയില്‍ അംഗങ്ങളാകുന്നത്. മറ്റൊരു റെക്കോര്‍ഡും പിള്ളയ്ക്ക് ഇത്തവണയുണ്ട്. നൂറില്‍ നൂറും നേടിയാണ് പിള്ളയും മകനും നിയമസഭയിലെത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് -ബി എന്ന തന്റെ പാര്‍ട്ടി മത്സരിപ്പിച്ച രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചാണ് പിള്ള നൂറില്‍ നൂറും നേടിയിരിക്കുന്നത്.

എട്ടു തവണ വീതം വിജയിച്ച ഉമ്മന്‍ ചാണ്ടിയും കെ കെ നായരുമാണ് ബാലകൃഷ്ണപിള്ളയ്ക്ക് പിന്നില്‍ വരുന്നത്. ഉമ്മന്‍ ചാണ്ടി 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയില്‍ നിന്നുാണ് വിജയിക്കുന്നത്. തിരഞ്ഞെടുപ്പ് കളത്തില്‍ 1957 മുതലുള്ള കെ കെ നായരുടെ എട്ടില്‍ ആറ് വിജയങ്ങളും തുടര്‍ച്ചയായി പത്തനംതിട്ട മണ്ഡലത്തില്‍ നിന്നാണ്.

ഏഴ് തിരഞ്ഞെടുപ്പുകള്‍ ജയിച്ചു കയറിയ മൂന്ന് പേരുണ്ട് യു ഡി എഫ് നിരയില്‍ - സി എം പി നേതാവ് എം വി രാഘവന്‍ കേരള കോണ്‍ഗ്രസ് -ജേക്കബ് നേതാവ് ടി എം ജേക്കബ്, കേരള കോണ്‍ഗ്രസ് എമ്മിലെ കെ നാരായണക്കുറുപ്പ് എന്നിവരാണ് അവര്‍. ഏഴു പ്രാവശ്യം വിജയിച്ച ഒരു എം എല്‍ എ എല്‍ ഡി എഫിലുണ്ട്- ബാലുശേരിയില്‍ നിന്നും വിജയിച്ച എന്‍ സി പി നേതാവ് എ സി ഷണ്‍മുഖദാസ്.

ആറു തവണ വിജയിച്ച പത്ത് എം എല്‍ എ മാര്‍ ഇത്തവണ സഭയിലുണ്ട്. ഇവരില്‍ ഒമ്പത് പേരും യു ഡി എഫുകാരാണ്. കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെ മുഹമ്മദാലി, ആര്യാടന്‍ മുഹമ്മദ്, എം പി ഗംഗാധരന്‍, പി പി ജോര്‍ജ്(എല്ലാവരും കോണ്‍ഗ്രസ്), സി ടി അഹദാലി, നാലകത്ത് സൂപ്പി ( മുസ്ലിം ലീഗ്) സി എഫ് തോമസ് (കേരള കോണ്‍ഗ്രസ് എം) എന്നിവരാണ് ആറാം വട്ടം സഭയിലെത്തിയ യു ഡി എഫ് എം എല്‍ എ മാര്‍. എല്‍ ഡി എഫ് നിരയില്‍ കേരള കോണ്‍ഗ്രസ് -ജോസഫ് ഗ്രൂപ്പിലെ ഡോ. കെ സി ജോസഫ് മാത്രമാണ് ആറാം വട്ടം സഭയിലെത്തിയ ഏക എല്‍ ഡി എഫ് എം എല്‍ എ.

11 എം എല്‍ എ മാര്‍ അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. ഇവരില്‍ ഒമ്പതു പേരും പേര്‍ യു ഡി എഫിലാണ്. രണ്ട് പേര്‍ എല്‍ ഡി എഫിലും. എ കെ ആന്റണി, ടി എച്ച് മുസ്തഫ, വക്കം പുരുഷോത്തമന്‍, എം എം ഹസന്‍, കെ സി ജോസഫ്, കെ പി വിശ്വനാഥന്‍ (കോണ്‍ഗ്രസ്) പി കെ കുഞ്ഞാലിക്കുട്ടി, ഇസ്ഹാക്ക് കുരിക്കള്‍, പി കെ കെ ബാവ(മുസ്ലീം ലീഗ്) എന്നിവരാണ് അഞ്ചാമൂഴക്കാരായ യു ഡി എഫുകാര്‍. വി സി കബീര്‍(എന്‍ സി പി), ഡോ. എ നീലലോഹിതദാസന്‍ നാടാര്‍(ജനതാദള്‍) എന്നിവര്‍ ഇടതുപക്ഷത്തുള്ള അഞ്ചാമൂഴക്കാരാണ്.

എല്‍ ഡി എഫ് കണ്‍വീന്‍ വി എസ് അച്യുതാനന്ദന് നിയമസഭയില്‍ ഇത് നാലാമൂഴം. യു ഡി എഫ് കണ്‍വീനര്‍ കെ ശങ്കരനാരായണന്‍ ഉള്‍പ്പെടെ ഏഴ് യു ഡി എഫ് എം എല്‍ എ മാരും അച്യുതാനന്ദനോടൊപ്പം നാലാമൂഴക്കാരായി സഭയിലുണ്ട്. കെ ശങ്കരനാരായണന്‍, ഡോ. എം എ കുട്ടപ്പന്‍, കടവൂര്‍ ശിവദാസന്‍, ജി കാര്‍ത്തികേയന്‍, തേറമ്പില്‍ രാമകൃഷ്ണന്‍(എല്ലാവരും കോണ്‍ഗ്രസ്), ചെര്‍ക്കളം അബ്ദുള്ള(ലീഗ്) എന്നിവരാണ് നാലാമൂഴക്കാരായ യു ഡി എഫ് എം എല്‍ എ മാര്‍.

മൂന്നാം തവണ സഭയിലെത്തിയവര്‍ എട്ടു പേരുണ്ട്. ഇവരില്‍ ആറു പേര്‍ യു ഡി എഫിലാണ്. രണ്ടു പേര്‍ എല്‍ ഡി എഫുകാരും. കെ സുധാകരന്‍, കെ എ ചന്ദ്രന്‍, ശോഭനാ ജോര്‍ജ്(എല്ലാവരും കോണ്‍ഗ്രസ്), മാമ്മന്‍ മത്തായി( കേരള കോണ്‍ഗ്രസ് -എം), ജോണി നെല്ലൂര്‍(കേരള കോണ്‍ഗ്രസ് -ജേക്കബ്), ബാബു ദിവാകരന്‍(ആര്‍ എസ് പി -ബി) എന്നിവരാണ് മൂന്നാമൂഴക്കാരായ യു ഡി എഫ് എം എല്‍ എ മാര്‍. കോടിയേരി ബാലകൃഷ്ണനും(സി പി എം), പി സി ജോര്‍ജും(കേരള കോണ്‍ഗ്രസ്- ജോസഫ്) ആണ് മൂന്നാം തവണ സഭയിലെത്തിയ എല്‍ ഡി എഫുകാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more