ഇറാന്‍വിമാനം തകര്‍ന്ന് മന്ത്രിമാരടക്കം 32 പേര്‍ മരിച്ചു
ടെഹ്റാന്‍: ഇറാന്റെ യാത്രാവിമാനം തകര്‍ന്ന് മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളുമടക്കം 32 പേര്‍ മരിച്ചു. ഇറാന്‍ ഗതാഗത മന്ത്രി റഹ്മാന്‍ ദാദ്മാന്‍, രണ്ട് ഉപമന്ത്രിമാര്‍, ഏഴ് പാര്‍ലമെന്റംഗങ്ങള്‍ എന്നിവരാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 32 പേരും മരിച്ചെന്ന് കരുതുന്നതായി ഇറാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിമാനത്തില്‍ 24 യാത്രക്കാരും എട്ട് ജോലിക്കാരുമാണുണ്ടായിരുന്നത്.
റഷന്‍ നിര്‍മ്മിത യാക്-40 വിമാനം മെയ് 17 വാഴാഴ്ചയാണ് തകര്‍ന്ന് വീണത്. മോശമായ കാലാവസ്ഥ കാരണം വടക്കന്‍ നഗരമായ സാറിയില്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് തകരുകയായിരുന്നു.
എന്നാല്‍ വിമാനം തകര്‍ന്ന വാര്‍ത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിനുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നാണ് ഔദ്യോഗിക ടെലിവിഷന്‍ ഗോലിസ്താന്‍ പ്രവിശ്യാഗവര്‍ണറെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടു ചെയ്തത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. വിമാനം ചിലപ്പോള്‍ വടക്കന്‍ പ്രവിശ്യയായ മാസന്‍ഡാരനില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഗോലിസ്താനിലേക്ക് പോവുകയായിരുന്ന വിമാനത്തിന് പെട്ടെന്ന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മാസന്‍ഡാരന്‍ നഗരം വിട്ട് 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം വിമാനം റഡാറിന്റെ കണ്ണില്‍നിന്ന് അപ്രത്യക്ഷമായതായി ഒരു വക്താവ് പറഞ്ഞു.