ഹഡ്കോ സഹായത്തിന് നടപടി
തിരുവനന്തപുരം: ഹഡ്കോയില്‍ നിന്നും സംസ്ഥാനത്തിന് സാമ്പത്തിക സഹായം കിട്ടുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂണ്‍ 21 വ്യാഴാഴ്ച ഹഡ്കോ ചെയര്‍മാന്‍ വി. സുരേഷുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ നാലു മാസമായി സംസ്ഥാന സര്‍ക്കാരിനുള്ള സാമ്പത്തിക സഹായം ഹഡ്കോ നിര്‍ത്തിവച്ചിരിക്കുകയാണ്. മുതലും പലിശയുമടക്കം 202 കോടി രൂപ ഹഡ്കോയ്ക്ക് സര്‍ക്കാര്‍ നല്കാനുണ്ടെന്ന് ആന്റണി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി, കേരളാ അര്‍ബന്‍ ഡവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഹൗസിംഗ് ഫെഡറേഷന്‍, പൊലീസ് ഹൗസിംഗ് ഫെഡറേഷന്‍, സംസ്ഥാന സഹകരണബാങ്കുകള്‍ എന്നിവയ്ക്കാണ് ഹഡ്കോയില്‍ നിന്നും വായ്പയെടുത്തിട്ടുള്ളത്. കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവള കമ്പനി, ജിസിഡിഎ, വിവിധ വികസന അതോറിറ്റികള്‍ എന്നിവ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ്റോയ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications