പണിമുടക്ക്: ആശുപത്രി സ്തംഭിച്ചു
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് തിരുവനന്തപുരം തൈക്കാടുള്ള സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
പ്രസവത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീകളും നവജാത ശിശുക്കളും വേണ്ടത്ര പരിചരണമില്ലാത്തതിനാല്‍ നന്നേ ബുദ്ധിമുട്ടി. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ജൂണ്‍ 28 വ്യാഴാഴ്ച ശസ്ത്രക്രിയയെ തുടര്‍ന്ന് മരണമടഞ്ഞ സുജ എന്ന യുവതിയുടെ ബന്ധുക്കള്‍ ഡോ. കുസുമത്തിന്റെ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്. ഡോ. കുസുമത്തിന് എതിരെ നേരത്തെ തന്നെ പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഭാരവാഹികള്‍ അറിയിച്ചു.
ശസ്ത്രക്രിയ സമയത്ത് സുജയ്ക്ക് ഹൃദയാഘാതമുണ്ടായി. ഡോ. കുസുമത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ വിദഗ്ധ ചികിത്സയുടെ ഫലമായാണ് ഇത് തരണം ചെയ്യാനായതെന്ന് ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിന് ശേഷം രോഗിക്ക് അഞ്ച് കുപ്പി രക്തം ആവശ്യമായി വന്നു. അഞ്ചാമത്തെ കുപ്പി നല്‍കുമ്പോഴാണ് രോഗിക്ക് വീണ്ടും ഹൃദയാഘാതമുണ്ടായതും തുടര്‍ന്ന് മരണം സംഭവിച്ചതും.
ഇത് മനസിലാക്കാതെയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയത് രോഗിയുടെ ബന്ധുക്കളല്ലെന്നും ഒരു സംഘം സാമൂഹ്യവിരുദ്ധരായിരുന്നുവെന്നും ഐഎംഎ ആരോപിച്ചു. രോഗിക്ക് നല്‍കിയ രക്തത്തിന് വില ഈടാക്കി എന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ഐഎംഎ വ്യക്തമാക്കി.


Click it and Unblock the Notifications