കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ രോഗം പരത്തുന്ന മാംസവും പാലും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും രോഗം പരത്തുന്ന പാലും മാംസവും എത്തുന്നതായി സംശയം.

കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ട ില്‍ നിന്നുമെത്തുന്ന മാംസത്തിലും പാലിലുമാണ് രോഗാണുക്കള്‍ ഉള്ളതായി സംശയമുയര്‍ന്നിട്ട ുള്ളത്. കര്‍ണാടത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെ കാലിരോഗങ്ങള്‍ പടര്‍ന്നുപിടിച്ചിരുന്നു. രോഗം ബാധിച്ച് പാല്‍ വറ്റിയ പശുക്കളുടെയും മറ്റും മാംസമാണ് കാസര്‍ഗോഡ്, മഞ്ചേശ്വരം പ്രദേശങ്ങളില്‍ ഇപ്പോള്‍ എത്തുന്നതെന്ന് സംശയിക്കപ്പെടുന്നു. കേരളത്തിലെ സ്വകാര്യ ഡയറികള്‍ പാലെടുക്കുന്നത് തമിഴ്നാട്ട ില്‍ നിന്നാണ്. രോഗം ബാധിച്ച പശുക്കളുടെ പാല്‍ പരിശോധിക്കാന്‍ ഡയറികളില്‍ ഇപ്പോള്‍ സൗകര്യം നിലവിലില്ല.

കര്‍ണാടകത്തിലും തമിഴ്നാട്ട ിലുമായി ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനമനുസരിച്ച് 375 തരം കാലിരോഗങ്ങള്‍ കണ്ടെത്തിയിരുന്നു. മാംസത്തിലൂടെയും പാലിലൂടെയും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത 60 മുതല്‍ 70 ശതമാനം വരെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ട ുന്നു. കാലിവസന്ത, കുളമ്പുരോഗം എന്നിവയിലൂടെ വൈറസ് മനുഷ്യരിലേക്കും കടന്നുകയറും.

അന്യസംസ്ഥാനങ്ങളില്‍ നിന്നും നാല്‍ക്കാലികളെ കൊണ്ടു വരുന്നത് തടയാന്‍ കാര്യമായ നിയമമില്ലാത്തതും ഇത് തടയുന്നതിന് തടസമാകുന്നുണ്ട്. 90 ശതമാനത്തിലധികം പേരും മാംസാഹാരം കഴിക്കുന്ന കേരളത്തില്‍ അശാസ്ത്രീയമായ അറവുശാലകളുടെ എണ്ണം പെരുകിവരുകയാണ്. റോഡരികിലും മറ്റ് തുറസായ സ്ഥലത്തുമാണ് ഇറച്ചിവെട്ട ് നടക്കുന്നത്. ഈ മാസം കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇറച്ചിക്കായി കൊല്ലുന്ന മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിയമം. സംസ്ഥാനത്തെ അശാസ്ത്രീയ അറവുശാലകള്‍ ഈ നിയമം കാറ്റില്‍പ്പറത്തുകയാണ്. ഇവിടെ കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളുടെ മാംസത്തില്‍ നിന്നും ക്ഷയം, ബ്രൂസലോസിസ്, ടെറ്റനസ്, സാല്‍മൊണല്ലോസിസ്, വിരബാധ തുടങ്ങിയ രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരും.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ജില്ലയില്‍ ഗോമാംസം കഴിച്ചതു വഴിയുണ്ടായ രോഗത്തിലൂടെ ഒരാള്‍ മരണമടയുകയുണ്ടായി. ഇത് ഭ്രാന്തിപ്പശു രോഗമാണെന്ന് കരുതപ്പെട്ട ിരുന്നു. എന്നാല്‍ രോഗമെന്തെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. കേരളത്തിലേക്ക് എത്തുന്ന മാംസത്തിന്റെയും പാലിന്റെയും ഗുണനിലവാരം ഉറപ്പാക്കിയില്ലെങ്കില്‍ ഇനിയും ഇത്തരം മരണങ്ങള്‍ സംഭവിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X