കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം: സര്‍വകക്ഷിയോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയ അക്രമസംഭവങ്ങളെത്തുടര്‍ന്ന് കലാപഭൂമിയായ നാദാപുരത്ത് സമാധാനം കൈവരുത്താന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം തുടങ്ങി.

ജൂലായ് 15 ഞായറാഴ്ച കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. അക്രമത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം, പുനരധിവാസ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു വരുന്നു. നാദാപുരത്ത് പൊലീസ് നടത്തിയ പീഡനവും കൊല്ലപ്പെട്ട ബിനുവിന്റെ കൊലയാളികളെ കണ്ടുപിടിക്കാന്‍ കഴിയാത്തതും യോഗത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയങ്ങളാണ്.

കടലുണ്ടി തീവണ്ടി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് യോഗം തുടങ്ങിയത്. ജൂണ്‍ 23 ശനിയാഴ്ച സര്‍വകക്ഷിയോഗം വിളിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും കടലുണ്ടി ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ശങ്കരന്‍, കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍, നാദാപുരം എംഎല്‍എ ബിനോയ് വിശ്വം, നാദാപുരത്തെ പ്രാദേശിക നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X