കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പണിമുടക്കിന് ഭാഗിക പ്രതികരണം
തിരുവനന്തപുരം: ഒരു വിഭാഗം കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും രാജ്യവ്യാപകമായി നടത്തിയ പണിമുടക്കിന് സംസ്ഥാനത്ത് ഭാഗിക പ്രതികരണം.
ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു. ഏകദേശം 70 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായി. സെക്രട്ടറിയേറ്റില്‍ 75 ശതമാനം ഹാജര്‍ രേഖപ്പെടുത്തി. പണിമുടക്കിയ ജീവനക്കാര്‍ മാര്‍ച്ചും സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണയും നടത്തി.
പണിമുടക്കിനെ നേരിടാനുള്ള മുന്‍കരുതലായും ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനുമായി സര്‍ക്കാര്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ പബ്ലിക്ക് ഓഫീസ് സമുച്ചയം, കളക്ടറേറ്റ്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ ശക്തമായ പൊലീസ് സന്നാഹമുണ്ടായിരുന്നു.