ആയുര്‍വേദ സിഡി പ്രധാനമന്ത്രി പുറത്തിറക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചേര്‍ന്ന് നിര്‍മ്മിച്ച ആയുര്‍വേദത്തെക്കുറിച്ചുള്ള സിഡി ആഗസ്ത് ഒമ്പത് വ്യാഴാഴ്ച പ്രധാനമന്ത്രി വാജ്പേയി പുറത്തിറക്കും. ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി, വിനോദസഞ്ചാരവകുപ്പുമന്ത്രി കെ.വി. തോമസ് എന്നിവരും പങ്കെടുക്കും.

വൈദ്യശാസ്ത്രത്തിന് ഭാരതത്തിന്റെ സംഭാവനയായ ആയുര്‍വേദത്തിന്റെ ചരിത്രം, തത്വങ്ങള്‍, ആയുര്‍വേദ മരുന്നിന്റെ ചേരുവകള്‍, ഗുണഫലങ്ങള്‍, ചികിത്സാവിധികള്‍ തുടങ്ങി ആറു വിഭാഗങ്ങള്‍ സിഡിയിലുണ്ട്. ഉപയോക്താക്കളുടെ സൗകര്യത്തിനായി വിവിധ ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പിംഗുകള്‍, ആനിമേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് ഓരോ വിഭാഗവും വിവരിച്ചുപോകുന്നത്. വിനോദത്തിനായി കേരളത്തിലെത്തുന്നവരെയും പണ്ഡിതരെയും ഉദ്ദേശിച്ചാണ് സിഡി തയ്യാറാക്കിയിട്ടുള്ളത്.

നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിഡി ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയിലാണ് ഇറക്കിയിട്ടുള്ളത്. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള സിഡികള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ആഗസ്ത് അവസാനത്തോടെ വില്പനക്ക് തയ്യാറാകുന്ന സിഡി ഇന്ത്യയ്ക്ക് പുറത്ത് വിതരണം ചെയ്യുന്നത് റിലാക്സ് ഹെര്‍ബല്‍ റെമഡീസ് ആന്റ് എക്സ്പോര്‍ട്്സ് എന്ന സ്ഥാപനമാണ്.

ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ രണ്ടാമത്തെ പ്രധാനപ്പെട്ട സംരംഭം കൂടിയാണ് നിരാമയമന്ത്രം. കേരളത്തെക്കുറിച്ച് ഇവര്‍ പുറത്തിറക്കിയ ശ്രദ്ധേയമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്