രഹസ്യഭാര്യ; മഹന്ത സ്ഥാനമൊഴിഞ്ഞു
അസം: മുന്‍ അസം മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്ത അസംഗണപരിഷത്ത് പാര്‍ട്ടി പ്രസിഡന്റു സ്ഥാനം ഒഴിഞ്ഞു. രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ് ഇത്. പാര്‍ട്ടിയുടെ ചുമതല വൈസ് പ്രസിഡന്റ് ബിരാജ് ശര്‍മ്മ ആഗസ്ത് 15 ബുധനാഴ്ച മുതല്‍ ഏറ്റെടുത്തു.
അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സംഘമിത്ര ബരാലി എന്ന യുവതിയെയാണ് പ്രഫുല്ലകുമാര്‍ മഹന്ത രഹസ്യമായി വിവാഹം കഴിച്ചത്. അസമിലെ ഒരു പ്രാദേശിക വാരികയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. പ്രഫുല്ലകുമാര്‍ മഹന്ത നേരത്തെ വിവാഹിതനാണ്.
വാരികയ്ക്കനുവദിച്ച അഭിമുഖത്തില്‍ സംഘമിത്ര ബരാലിയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ മാര്‍ച്ച് 11ന് നടന്ന രഹസ്യച്ചടങ്ങിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് ബരാലി പറഞ്ഞു. വെര്‍സോവയ്ക്ക് സമീപമുള്ള വിഘ്നേശ്വര ക്ഷേത്രത്തിലാണ് വേദവിധിപ്രകാരം വിവാഹം നടന്നത്. മുന്‍ അസം മന്ത്രി സഹിദുള്‍ അലം ചൗധരിയും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുംബൈയിലെ ഒബറോയ് ഹോട്ടലില്‍ താനും മൊഹന്തയും രണ്ടുദിവസത്തെ മധുവിധുവും ആഘോഷിച്ചുവെന്ന് ബരാലി വെളിപ്പെടുത്തി.












Click it and Unblock the Notifications