കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നിര്‍ദേശം ലംഘിച്ചില്ല: ബംഗാള്‍ മന്ത്രി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: സിപിഎമ്മിന്റെ നിര്‍ദേശങ്ങള്‍ താനൊരിക്കലും ലംഘിച്ചിട്ടില്ലെന്ന് പശ്ചിമബംഗാളിലെ വിവാദപുരുഷനായ ഗതാഗത-സ്പോര്‍ട്സ് മന്ത്രി സുഭാസ് ചക്രവര്‍ത്തി പറഞ്ഞു.

ഒരു അംഗവും പാര്‍ട്ടിയ്ക്കു മുകളിലാണെന്ന് താന്‍ കരുതുന്നില്ലെന്ന് ചക്രവര്‍ത്തി പറഞ്ഞു. താന്‍ പുറപ്പെടുവിച്ചെന്ന പേരില്‍ വന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ അനുയായികളെ പൊലീസ് അറസ്റ് ചെയ്തതിനെ തുടര്‍ന്നാണ് ചക്രവര്‍ത്തി വിവാദ പുരുഷനായത്. ഒരു കുംഭകോണക്കേസിലാണ് ഇവരെ അറസ്റ് ചെയ്തത്. സാമൂഹ്യപ്രവര്‍ത്തകരായ ഇവരെ അറസ്റ് ചെയ്തത് തെറ്റാണെന്നായിരുന്നു ചക്രവര്‍ത്തിയുടെ പ്രസ്താവന. മറ്റൊരവസരത്തില്‍ ചക്രവര്‍ത്തി മാധ്യമപ്രവര്‍ത്തകരെ സാമൂഹ്യവിരുദ്ധര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ ക്രമസമാധന നിലയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചക്രവര്‍ത്തി തയ്യാറായില്ല. മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രസ്താവന പുറപ്പെടുവിക്കരുതെന്ന സിപിഎം നിര്‍ദേശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X