മുല്ല ഒമറിനെ ആദ്യം പിടികൂടണം: മുഷാറഫ്
ഇസ്ലാമബാദ്: യുദ്ധം അവസാനിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ അമേരിക്ക ആദ്യം പിടികൂടേണ്ടത് മുല്ല ഒമറിനെയാണെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.
അമേരിക്കയില്‍ ഒക്ടോബര്‍ 15 തിങ്കളാഴ്ച മുതല്‍ പാകിസ്ഥാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന കോളിന്‍ പവലിനോട് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമറിനെ കണ്ടെത്തേണ്ടതിനെപ്പറ്റി നിര്‍ദേശിക്കുമെന്ന് മുഷാറഫ് പറഞ്ഞു. ഒസാമ ബിന്‍ ലാദനെയും മുല്ല ഒമറിനെയും ഒരുമിച്ച് പിടികൂടുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് മുഷാറഫ് കോളിന്‍ പവലുമായി ചര്‍ച്ച നടത്തുന്നത്.
ഒസാമ ബിന്‍ലാദന്‍ അഫ്ഗാനില്‍ എവിടെയാണുള്ളതെന്ന് പാകിസ്ഥാന്‍ ഇന്റലിജന്‍സിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഷാറഫ് പറഞ്ഞു. ലാദന്റെ താവളം കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ഇന്റലിജന്‍സ് തുടരുകയാണ്.
പാകിസ്ഥാനിലെ ഭൂരിപക്ഷംജനങ്ങളും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കുന്നതായി മുഷാറഫ് അവകാശപ്പെട്ടു.