കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തീവണ്ടി ഗതാഗതം തടസപ്പെടും
തിരുവനന്തപുരം: ഒക്ടോബര്‍ 30 നും 31നും കേരളത്തില്‍ തീവണ്ടി ഗതാഗതം തടസപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് എം ന്റെ കേരള കര്‍ഷക സംഘം തീവണ്ടി തടയുന്നതിനാലാണിത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലാണ് തീവണ്ടി തടയല്‍ നടക്കുന്നത്. മലബാറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കോഴിക്കോട്ട് തീവണ്ടി തടയും. റെയില്‍വേ പിക്കറ്റിങ്ങും ഒഫീസ് പിക്കറ്റിങ്ങും കര്‍ഷക സഘം നടത്തുന്നുണ്ട്.