കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബറൂച്ച ചീഫ്ജസ്റിസായി ചുമതലയേറ്റു

  • By Staff
Google Oneindia Malayalam News

ദില്ലി: ജസ്റിസ് എസ്.പി. ബറൂച്ച സുപീംകോടതി ചീഫ് ജസ്റിസായി ചുമതലയേറ്റു. നവംബര്‍ ഒന്ന് വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇപ്പോഴത്തെ ചീഫ് ജസ്റിസ് എ.എസ്. ആനന്ദിന്റെ ഒഴിവിലേക്കാണ് ബറൂച്ച നിയമിതനായത്. 1998 ഒക്ടോബറില്‍ ചീഫ് ജസ്റിസായി ചുമതലയേറ്റ ആനന്ദ് മൂന്നുവര്‍ഷക്കാലം ചീഫ്ജസ്റിസായി തുടര്‍ന്നു.

നിയമവൃത്തങ്ങളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നാമമാണ് ബറൂച്ചയുടേത്. ഭരണഘടനയുടെ കാര്യത്തില്‍ വളരെ കര്‍ക്കശസ്വഭാവക്കാരനാണ് ബറൂച്ചയെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അടുത്തിടെ ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമച്ചതിനെ റദ്ദാക്കിയ ബറൂച്ച ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

വീരപ്പന്‍ കേസിലും അതിനിര്‍ണ്ണായകമായ ഒരു വിധി ബറൂച്ച നടത്തിയിരുന്നു. നടന്‍ രാജ്കുമാറിനെ വിട്ടുകിട്ടാന്‍ വീരപ്പനെതിരായ കേസുകള്‍ തിരക്കിട്ട് പിന്‍വലിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തിയ നീക്കത്തെ ബറൂച്ച ഒരു വിധിയിലൂടെ തടയുകയായിരുന്നു. ആറുമാസക്കാലത്തേക്കാണ് ബറൂച്ചയുടെ നിയമനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X