കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക ആയുര്‍വേദ സമ്മേളനം കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: 100 രാജ്യങ്ങളില്‍ നിന്ന് ഏകദേശം 2500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസ് 2002 നവമ്പറില്‍ കൊച്ചിയില്‍ നടക്കും. ആയുര്‍വേദ, സിദ്ധ, യുനാനി, തിബറ്റിലെ ചികിത്സരീതി, അക്യുപംക്ചര്‍ എന്നീ ശാഖകളിലെ വിദഗ്ധരും ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കും.

സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഡോ. പി. ശങ്കരന്‍ കുട്ടി നവമ്പര്‍ ഒന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സ്വദേശി ശാസ്ത്രപ്രസ്ഥാനം കേന്ദ്ര-സംസ്ഥാന ആയുര്‍വേദ ഏജന്‍സികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ സമ്മേളത്തിലെ പ്രധാന വിഷയം ലോക ആരോഗ്യവും ആയുര്‍വേദവും എന്നതായിരിക്കും.

ആയുര്‍വേദ ചികിത്സയുടെ ഭാഗങ്ങളായ പഞ്ചകര്‍മ്മ, അഷ്ടാംഗ ചികിത്സ, വംശീയചികിത്സ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി പ്രത്യേക ചര്‍ച്ച നടക്കും. ലോകാരോഗ്യസംഘടനയുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X