ദാവൂദിനെ വിട്ടുകൊടുക്കണം: യുഎസ്
ദില്ലി: മുംബൈ ബോംബ് സ്ഫോടനകേസിലെ പ്രതികളായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയും ടൈഗര്‍ മേമനെയും ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ്. ഈ രണ്ടുപേരെയും ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
1993 മാര്‍ച്ചില്‍ മുംബൈയിലെ ബോംബ് സ്ഫോടന പരമ്പര കേസിലെ പ്രതികള്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികളുടെ ലിസ്റ് വിപുലപ്പെടുത്താനും നിര്‍ദേശമുണ്ട്.
കശ്മീരില്‍ പാകിസ്ഥാന്‍ സഹായം നല്‍കുന്ന തീവ്രവാദി ക്യാമ്പുകള്‍ നിര്‍ത്താനും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടേക്കും. ജയിഷ്-എ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെയും 1999ല്‍ ഇന്ത്യന്‍ വിമാനം തട്ടിയെടുത്തവരെയും വിട്ടുകൊടുക്കാനും യുഎസ് ആവശ്യപ്പെട്ടേക്കുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.