കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടാശ്വാസബില്‍ സഭയില്‍ അവതരിപ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കടബാധ്യതയുള്ള കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസം ഉദ്ദേശിച്ചുകൊണ്ടുള്ള കേരള കാര്‍ഷിക കടാശ്വാസ ബില്‍ റവന്യുമന്ത്രി കെ. എം. മാണി നവംബര്‍ 13 ചൊവാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.

കര്‍ഷകരുടെ 50,000 രൂപ വരെയുള്ള കടങ്ങള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ താത്കാലികമായി മരവിപ്പിക്കണം (മൊറോട്ടോറിയം) എന്നതാണ് ബില്ലിലെ നിര്‍ദേശം. വാര്‍ഷികവരുമാനം 50,000ല്‍ കവിയാത്തവരും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരുമായ കര്‍ഷര്‍ക്കാണ് ഈ ഇളവ് ലഭിക്കുക.

ഈ കാലയളവിന് ശേഷം കടം 24 ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയാവും. സര്‍ക്കാരിനോ സഹകണ ബാങ്കുകള്‍ക്കോ സ്വകാര്യപണമിടപാടുകാര്‍ക്കോ നല്‍കാനുള്ള കടത്തിനാണ് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നത്.

മൊറട്ടോറിയം അനുവദിക്കുന്ന കാലയളവില്‍ സര്‍ക്കാരിനും സഹകരണബാങ്കുകള്‍ക്കും നല്‍കേണ്ട പലിശ സര്‍ക്കാര്‍ നല്‍കും. ഇതിനായി സര്‍ക്കാര്‍ സഞ്ചിതനിധിയില്‍ നിന്നും 50 കോടി രൂപ മാറ്റിവെക്കും.

ചര്‍ച്ചയ്ക്കു ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X