കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുടിഒ പ്രഖ്യാപനം ഇന്ത്യ തടഞ്ഞു

  • By Super
Google Oneindia Malayalam News

ദോഹ: ലോകവ്യാപാരസംഘടന തയ്യാറാക്കിയ കരട് പ്രഖ്യാപനം ഇന്ത്യ തടഞ്ഞു. നവമ്പര്‍ 14 ബുധനാഴ്ചയാണ് കേന്ദ്രവാണിജ്യമന്ത്രി മുരശൊലി മാരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇതിനെ ശക്തമായി എതിര്‍ത്തത്.

വ്യാപാരത്തെ പരിസ്ഥിതിയുമായും തൊഴില്‍ നിലവാരവുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചതിനെയാണ് ഇന്ത്യ എതിര്‍ത്തത്. ഇത് വികസ്വര രാഷ്ട്രങ്ങളുടെ താല്പര്യത്തിന് എതിരാണെന്ന് മുരശൊലി മാരന്‍ വാദിച്ചു.

ഇതുവഴി വികസ്വരരാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് തടയിടാനാണ് വികസിത രാഷ്ട്രങ്ങളുടെ ശ്രമമെന്നും ഇന്ത്യ വാദിച്ചു. ചൊവാഴ്ച അവസാനിക്കേണ്ട ലോകവ്യാപാരസംഘടനാ സമ്മേളനം ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങളുടെ എതിര്‍പ്പ് കാരണം ബുധനാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ പരിസ്ഥിതിയെയും തൊഴിലാളികളുടെയും മറ്റും നിലവാരവും ഉള്‍പ്പെടെ നിരവധി കാര്യങ്ങളെക്കൂടി വ്യാപാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കരടു പ്രഖ്യാപനരേഖയെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയായിരുന്നു. മൂലധനനിക്ഷേപം, മത്സരം എന്നീ വിഷയങ്ങളിലും ഇന്ത്യയുടെ ശക്തമായ അഭിപ്രായഭിന്നത അറിയിച്ചിട്ടുണ്ട്.

അതേ സമയം മരുന്ന്, പൊതുജന ആരോഗ്യം എന്നിവയുടെ ബൗദ്ധികസ്വത്താവകാശം സംബന്ധിച്ച കരടുരേഖയിലെ ഭാഗങ്ങള്‍ ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതുവഴി കുറെക്കൂടി കുറഞ്ഞവിലയ്ക്ക് ഇന്ത്യയിലേക്ക് മരുന്നെത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരായ ഭാഗങ്ങള്‍ കരടുരേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ലോകവ്യാപാരസംഘടന നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നില്‍ 15 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളാണെന്ന് സംശയിക്കുന്നതായും മുരശൊലി മാരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X