സംസ്ഥാനത്തിന്റെ പൊതുകടം 26,000 കോടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടം 26,000 കോടിയാണെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയെ അറിയിച്ചു.
ഇതില്‍ 20,309.10 കോടി രൂപയുടെ കടമുണ്ടായത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്താണ്. ഇക്കാലയളവില്‍ 5596.35 കോടി വിവിധ ഏജന്‍സികള്‍ക്ക് പലിശയായി നല്‍കിയിട്ടുണ്ടെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ശങ്കരനാരായണന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വരുമാനത്തിന്റെ 47.95 ശതമാനവും വിവിധ വായ്പകളുടെ പലിശയടക്കുന്നതിനും പെന്‍ഷന്‍ നല്‍കുന്നതിനുമായാണ് വിനിയോഗിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍ുന്നതിനായി എത്ര ശതമാനം ചെലവഴിച്ചെന്ന കണക്ക് ലഭ്യമായിട്ടില്ല.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക കടമെടുക്കുകയും അത് മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications