കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരസാങ്കേതികവിദ്യാ നയം പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യാ നയം പ്രഖ്യാപിച്ചു. വിവരസാങ്കേതികവിദ്യാമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഡിസംബര്‍ അഞ്ച് ബുധനാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

കേരളത്തെ പ്രധാനഐടി കേന്ദ്രമായി വളര്‍ത്തുകയെന്നതാണ് ഐടിനയത്തിന്റെ ലക്ഷ്യം. വിവരസാങ്കേതികരംഗത്ത് നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് മൊത്തം മൂലധനനിക്ഷേപത്തിന്റെ 20 ശതമാനം വരെ സബ്സിഡി നല്കും. നിലവിലുള്ള കമ്പനികള്‍ക്കും ഈ ആനുകൂല്യം നല്കും.

ഏര്‍ലി ബേഡിന് 50 ലക്ഷം സബ്സിഡി

25 ലക്ഷം വരെയാണ് ഐടി മേഖലയില്‍ മുതല്‍മുടക്കുന്ന സ്വകാര്യകമ്പനികള്‍ക്ക് സബ്സിഡി നല്‍കുക. പ്രത്യേക സാഹചര്യത്തില്‍ ഇത് 40 ലക്ഷം രൂപ വരെയാവാം. എന്നാല്‍ 2002 ജൂണ്‍ 30 മുമ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികള്‍ക്ക ് ഏര്‍ലി ബേഡ് (ആദ്യമെത്തുന്ന പക്ഷി) എന്ന പരിഗണനയിന്മേല്‍ , 50 ലക്ഷം വരെ സബ്സിഡി നല്കും. കേരളത്തെ ഐ. ടി കമ്പനികളുടെ പ്രധാന ലക്ഷ്യമാക്കുകയാണ് നയത്തിന്റെ ഉദ്ദേശം. ലാഭമുണ്ടാക്കാവുന്നതും ഏറെ തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായതുകൊണ്ടാണ് സംസ്ഥാനം ഐ. ടി ക്ക് പ്രാധാന്യം നല്‍കുന്നത്. സ്വകാര്യഐ. ടി പാര്‍ക്കുകള്‍ക്കും സഹായ പദ്ധതികള്‍ കൊണ്ടുവരും.

കേരളത്തിലുള്ള 250 ല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാരിന് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് കേരളത്തിലെ കമ്പനികള്‍ക്ക് മുന്‍ഗണന നല്കും. കേരളത്തിലെ വിവര സാങ്കേതിക പാര്‍ക്കുകളില്‍ ചുമട്ടുതൊഴിലാളികളുടെ ശല്യം ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങളും നയരേഖയില്‍ ഉണ്ട്.

കൊച്ചിയില്‍ ഐടി കോറിഡോര്‍

തിരുവനന്തപുരം ടെക്നോപാര്‍ക്കിനെ സോഫ്റ്റ്വെയര്‍ വികസനത്തിനും മനുഷ്യവിഭവശഷി വികസനത്തിനുമുള്ള കേന്ദ്രമായി വളര്‍ത്താനും നയം ലക്ഷ്യമിടുന്നു. ഇതിനായി സ്വകാര്യമേഖലയുടെ സഹായത്തോടെ 25 ഏക്കര്‍ സ്ഥലം വികസിപ്പക്കും. കൊച്ചിയില്‍ 200 ഏക്കര്‍ സ്ഥലത്ത് ഒരു ഹൈടെക്ക് പാര്‍ക്ക് വികസിപ്പിക്കും. നെടുമ്പാശേരി വിമാനത്താവളം മുതല്‍ കൊച്ചിവരെയുള്ള സ്ഥലം ഐടി ഇടനാഴി വികസിപ്പിക്കും.

കമ്പ്യൂട്ടര്‍ വ്യവസായ മേഖലയില്‍ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കും. നിയമ നൂലാമാലകളില്‍ പെട്ട് ഉഴലുന്ന വ്യവസായിയെ രക്ഷിക്കാന്‍ വിവിധ വകുപ്പുകളുടെ പരിശോധനയും ഉദ്യോഗസ്ഥന്‍മാരുടെ മിന്നല്‍ പരിശോധനയും ഒഴിവാക്കാനുള്ള നിയമ പരിരക്ഷയും നയം വ്യവസ്ഥ ചെയ്യുന്നു.

ഇ-ലേണിംഗ ്ഗ്രിഡ്

കേരളത്തില്‍ പുതിയ തലമുറയില്‍ വിവരസാങ്കേതികവിദ്യയ്ക്കനുയോജ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഐടി രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതടക്കമുള്ള പ്രത്യേക പരിശീലനം നല്കും. ഈ പരിശീലനപദ്ധതി പിന്നീട് കോളേജുകളിലേക്കും സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. പൊതുവേ ഐടിയ്ക്കനുകൂലമായി പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ഇ-ലേണിംഗ് ഗ്രിഡ് സ്ഥാപിക്കും.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനകത്തുള്ള ഐ.ടി. കമ്പനികളില്‍ നിന്നും വാങ്ങുന്ന സോഫ്റ്റ്വെയറുകള്‍ക്ക് ഏഴര ശതമാനവും മറ്റ് ഐ.ടി. ഉല്പന്നങ്ങള്‍ക്ക് 10 ശതമാനവും വിലയില്‍ പരിഗണന നല്‍കും.

ഐ.ടി. വ്യവസായത്തെ ഷോപ്പിന്റെ എസ്റാബ്ലിഷ്മെന്റ് നിയമത്തിലെ പല വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കും. പാര്‍ട്ട് ടൈം ജോലി അനുവദിക്കും.

തൊഴില്‍ നല്കല്‍ പ്രധാനം: ആന്റണി

തുടര്‍ന്ന് തിരുവനന്തപുരം ടെക്ക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഐടി നയരേഖ മുഖ്യമന്ത്രി ആന്റണിയ്ക്ക് നല്കി പ്രകാശനം ചെയ്തു. ഐടി സെക്രട്ടറി അരുണാസുന്ദര്‍രാജ് യോഗത്തില്‍ സംബന്ധിച്ചു. കേരളം ഐടി രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഗോളരംഗത്തെ മാന്ദ്യം താല്ക്കാലികമാണെന്നും അത് കേരളത്തിന്റെ ഐടി വളര്‍ച്ചയെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പരമാവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കുകയെന്നതാണ് കേരളത്തിന്റെ ഐടിനയത്തിന്റെ പ്രധാനലക്ഷ്യമെന്നും ആന്റണി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X