കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കണ്ണൂരില്‍ നിരോധനാജ്ഞ
കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ കളക്ടര്‍ ഡിസംബര്‍ 10 തിങ്കളാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ അക്രമം ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് കളക്ടര്‍ അറിയിച്ചു.
ഞായറാഴ്ച മൂന്നു മണിമുതല്‍ തിങ്കളാഴ്ച വൈകുന്നേരം ആറു മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡിസംബറില്‍ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്റെ ബലിദാന്‍ ദിനം ആചരിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് ഡിസംബര്‍ ഒന്നിന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.